രഥ യാത്രയ്‌ക്കൊരുങ്ങി മധൂര്‍: എത്തുന്നത് ബി.ജെ.പിയുടെ വന്‍ നേതൃനിര: യഡിയൂരപ്പ ഉദ്ഘാടനം ചെയ്യും
കാസര്‍കോട് (www.evosopnnews.co): ശബരിമല ആചാര സംരക്ഷണത്തിനായി എന്‍.ഡി.എ നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്രക്ക് ഒരുങ്ങി മധൂര്‍. നാളെയാണ് രഥയാത്ര ആരംഭിക്കുന്നത് മധൂര്‍ ക്ഷേത്ര പരിസരം മുഴുവനും തോരണങ്ങളും കൊടികളും കൊണ്ട് അലങ്കരിച്ചുകഴിഞ്ഞു. രാവിലെ 10 മണിക്ക് മധൂരില്‍ ഉദ്ഘാടനം കഴിഞ്ഞ് രണ്ടു മണിക്ക് കറന്തക്കാടില്‍ നിന്നും പ്രകടനമായി നഗരം ചുറ്റും മൂന്നു മണിക്ക് നീലേശ്വരത്ത് സ്വീകരണവും പൊതുയോഗവും നടക്കും ബി ജെ പി യുടെയും എന്‍ ഡി എ ഘടകകഷികളുടെയും വന്‍ നേതൃ നിരയാണ് പരിപാടിക്കായി എത്തുന്നത്
കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ ബി.എസ്. യെദിയൂരപ്പയാണ് ഉദ്ഘാടനം ചെയുന്നത്. കര്‍ണ്ണാടക വിദാന പരിക്ഷത്ത് നേതാവ് കോട്ട ശ്രീനിവാസ പുജാരി, എംപിയും കേരള സഹപ്രഭാരിയുമായിട്ടുള്ള നളിന്‍ കുമാര്‍ കട്ടില്‍, എം.പി.വി മുരളിധരന്‍, കേരള കോണ്‍ഗ്രസ് നേതാവ് മുന്‍ മന്ത്രിയുമായിട്ടുള്ള പി.സി തോമസ്, സഞ്ജീവ മട്ടന്തൂര്‍ എം.എല്‍.എ, വേദവ്യാസ കമ്മത്ത് എംഎല്‍എ, ഹരിഷപൂഞ്ച എംഎഎ, സുള്ള്യ എംഎല്‍എ അങ്കാര എസ്, മുന്‍ എംഎല്‍എ. രാജന്‍ ബാബു ജെ.എസ്എസ്.ഒ രാജഗോപാല്‍ എംഎല്‍എ, പി.കെ കൃഷ്ണദാസ്, സി.കെ പദ്മനാഭന്‍, കെ. സുരേന്ദ്രന്‍, എഎന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, എംടി രമേശ് തുടങ്ങിയവര്‍ സംബന്ധിക്കും.
Powered by Info News For You

Comments
Post a Comment