ഗൃഹനാഥനെ തലയ്ക്കടിച്ചു കൊന്ന കേസ്: വിചാരണ പൂര്‍ത്തിയായി
കാസര്‍കോട് (www.evisionnews.co): കുളത്തില്‍ നിന്നു പൈപ്പ് ഉപയോഗിച്ച് വെള്ളം കൊണ്ടുപോകുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥനെ വെട്ടിയും പലക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും ചെയ്ത കേസിന്റെ വിചാരണ പൂര്‍ത്തിയായി. പനത്തടി, കല്ലപ്പള്ളി, പാത്തിക്കാലിലെ രാമണ്ണയുടെ മകന്‍ മുദ്ദപ്പഗൗഡ (52) കൊല്ലപ്പെട്ട കേസിന്റെ വിചാരണയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്)യില്‍ പൂര്‍ത്തിയായത്.
കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ ചന്ദ്രശേഖരയുടെ ഭാര്യ ടി.സി.ലളിത (45), മകന്‍ പി.സി.നിഥിന്‍ (19) എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികളുടെ വീട്ടിനു സമീപത്തെ കുളത്തില്‍ നിന്നു വെള്ളം പൈപ്പ് ഉപയോഗിച്ച് കൊണ്ടുപോകുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ് രാജപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. 2011 മാര്‍ച്ച് 14നാണ് കൊലപാതകം നടന്നത്. വെള്ളരിക്കുണ്ട് സി.ഐ ആയിരുന്ന എ.പി അനില്‍ കുമാര്‍ അന്വേഷിച്ച കേസില്‍ 23 സാക്ഷികളുണ്ട്.
Powered by Info News For You

Comments
Post a Comment