ആരോപണങ്ങള്‍ക്കൊടുവില്‍ യതീഷ് ചന്ദ്ര മലയിറങ്ങുന്നു; ഇനി സുരക്ഷാ ചുമതലയുമായി പുതിയ ഉദ്യോഗസ്ഥര്‍

ശബരിമല: (www.kvartha.com 27.11.2018) ശബരിമല സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അപമാനിച്ചുവെന്ന ആരോപണം നേരിടേണ്ടിവന്ന എസ് പി യതീഷ് ചന്ദ്ര മലയിറങ്ങുന്നു. മണ്ഡല മകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ചു സുരക്ഷാ ചുമതലയുളള പുതിയ പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക പുറത്തുവന്നതോടെയാണ് യതീഷ് ചന്ദ്രയ്ക്ക് മലയിറങ്ങേണ്ടി വന്നത്.

നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുളള രണ്ടാംഘട്ടത്തില്‍ പമ്പയുടെയും സന്നിധാനത്തിന്റെയും സുരക്ഷാ മേല്‍നോട്ട ചുമതല പോലീസ് ആസ്ഥാനത്തെ ഐജി ദിനേന്ദ്ര കശ്യപ് നിര്‍വഹിക്കുമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നിലയ്ക്കല്‍, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളുടെ സുരക്ഷാ മേല്‍നോട്ട ചുമതല ഇന്റലിജന്‍സ് ഐജി അശോക് യാദവിനായിരിക്കും. സുരക്ഷാ ചുമതലയുളള പോലീസ് ജോയിന്റ് ചീഫ് കോഓര്‍ഡിനേറ്റര്‍ ആയി തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം തുടരും.

Shuffle in Kerala police officers posted in Sabarimala from Nov 30, Sabarimala Temple, News, Allegation, Protection, Police, Religion, Trending, Kerala

പോലീസ് കണ്‍ട്രോളര്‍മാരായി സന്നിധാനത്തു വയനാട് ജില്ലാ പോലീസ് മേധാവി കറുപ്പസാമിയേയും വിജിലന്‍സ് എസ്പി കെ.ഇ.ബൈജുവിനേയും നിയോഗിച്ചു. കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവി കാളിരാജ് മഹേഷ്‌കുമാര്‍, തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.കെ.പുഷ്‌കരന്‍ എന്നിവര്‍ പമ്പയിലും ടെലികമ്യൂണിക്കേഷന്‍ എസ്പി എച്ച്.മഞ്ചുനാഥ്, സ്‌പെഷ്യല്‍ സെല്‍ എസ്പി വി.അജിത് എന്നിവര്‍ നിലയ്ക്കലും പോലീസ് കണ്‍ട്രോളര്‍മാര്‍ ആയിരിക്കും.

മരക്കൂട്ടത്ത് പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.കെ.അജി, വടശ്ശേരിക്കരയില്‍ കെഎപി ഒന്നാം ബറ്റാലിയന്‍ കമഡാന്റ് പി.വി.വില്‍സന്‍, എരുമേലിയില്‍ എന്‍ആര്‍ഐ സെല്‍ എസ്പി വി.ജി.വിനോദ് കുമാര്‍ എന്നിവരെയും പോലീസ് കണ്‍ട്രോളര്‍മാരായി നിയോഗിച്ചു. നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ നവംബര്‍ 29ന് രാവിലെ എട്ടുമണിക്ക് ഡ്യൂട്ടിക്ക് ഹാജരാകണം.

അതേസമയം നിലയ്ക്കല്‍ പൂര്‍ണ നിയന്ത്രണത്തിലാണെന്നും പ്രതിഷേധങ്ങള്‍ക്കു സാധ്യതയില്ലെന്നും നിലവില്‍ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര അറിയിച്ചു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അപമാനിച്ചുവെന്ന ആരോപണത്തില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെയുള്ള പരാതിയില്‍ അന്വേഷണം വരട്ടെ, അപ്പോള്‍ നോക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇവിടെ ഇപ്പോള്‍ ഒരു പ്രശ്‌നവുമില്ല. കേരളത്തില്‍ വരുന്നവര്‍ കേരള പോലീസ് നല്ലതാണ്, സര്‍ക്കാര്‍ നല്ലതാണ് എന്നു പറയണം. അതാണ് ഉദ്ദേശ്യം. എല്ലാവരും വരണം, എല്ലാവരേയും ഇവിടേക്കു സ്വാഗതം ചെയ്യുന്നു എന്നും യതീഷ് ചന്ദ്ര പറഞ്ഞു.

ശബരിമലയിലും പരിസരത്തും കര്‍ശനമായ സുരക്ഷാസംവിധാനങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ദക്ഷിണമേഖലാ എഡിജിപി അനില്‍കാന്ത് ആണ് സുരക്ഷാ ക്രമീകരണങ്ങളുടെ ചീഫ് കോഓര്‍ഡിനേറ്റര്‍. പോലീസ് ആസ്ഥാനത്തെ എഡിജിപി എസ്.ആനന്ദകൃഷ്ണന്‍ കോചീഫ് കോര്‍ഡിനേറ്ററാണ്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി.നാരായണനാണു സ്‌പെഷ്യല്‍ ലെയിസണ്‍ ഓഫീസര്‍. തീര്‍ഥാടനകാലം നാലുഘട്ടമായി തിരിച്ചാണു സുരക്ഷാസംവിധാനത്തിനു രൂപം നല്‍കിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Shuffle in Kerala police officers posted in Sabarimala from Nov 30, Sabarimala Temple, News, Allegation, Protection, Police, Religion, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?