സി പി എമ്മിനുള്ളത് ജനങ്ങളുടെ വിശ്വാസം ഹനിച്ച ചരിത്രം മാത്രം; ബി ജെ പി വര്‍ഗീയത മുതലെടുത്ത് കേരളത്തില്‍ വേരൂന്നാന്‍ ശ്രമിക്കുന്നു, സമന്വയത്തിലൂടെ വിശ്വാസം ഹനിക്കാതെ ഭരണം നടത്താന്‍ ഇന്ത്യയിലുള്ളത് കോണ്‍ഗ്രസ് മാത്രം: കെ സുധാകരന്‍

കാസര്‍കോട്: (www.kasargodvartha.com 08.11.2018) വൈരുധ്യവും വൈവിധ്യവും ഉള്ള ഇന്ത്യാ മഹാരാജ്യത്ത് സമന്വയത്തിലൂടെ വിശ്വാസം ഹനിക്കാതെ ഭരണ നടത്താന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് മാത്രമേ സാധ്യമാകൂ എന്നതിന്റെ തെളിവാണ് ഇന്ന് നടക്കുന്ന വിശ്വാസ ധ്വംസനവും വിശ്വാസികളെ വഞ്ചിച്ചു കൊണ്ടുള്ള രാഷ്രീയ മുതലെടുപ്പുമെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. ശബരിമല ഒരു നിമിത്തം മാത്രമാണ്. എല്ലാ ദേവാലയങ്ങള്‍ക്കും അത് ബാധകമാണ്. സ്വാതന്ത്രം കിട്ടിയപ്പോള്‍, സമീപ ഭാവിയില്‍ തമ്മിലടിച്ചു നശിക്കും എന്ന മുന്‍വിധിയോടെയാണ് ലോകം ഇന്ത്യയെ കണ്ടത്.
K Sudhakaran against CPM and BJP, Kasaragod, Congress, News, Top-Headlines, UDF, K Sudhakaran.

എന്നാല്‍ അറുപതു വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം കൊണ്ട് ലോകത്തിലെ ഒന്നാംതര രാഷ്ട്രങ്ങളില്‍ ഒന്നായി ഇന്ത്യയെ മാറ്റി. ഇന്ത്യയില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം ഉണ്ടായിരുന്ന, എന്നാല്‍ ഇന്ന് ഒരു സംസ്ഥാനത്ത് മാത്രം ഉള്ള സി പി എമ്മിന് ജനങ്ങളുടെ വിശ്വാസം ഹനിച്ച ചരിത്രം മാത്രം ഉള്ളപ്പോള്‍,  ഇരുപത്തി ഒമ്പത് സംസ്ഥാനത്തും നിറഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസിന് എന്നും വിശ്വാസികളുടെ വിശ്വാസം സംരക്ഷിച്ച പാരമ്പര്യമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭരണ ഘടന ഉറപ്പുനല്‍കുന്ന ഓരോ പൗരന്റെയും ആചാരങ്ങളും അനുഷ്ടാനങ്ങളും പ്രാവര്‍ത്തികമാക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ. ശബരിമല വിഷയത്തില്‍ കോടതിയില്‍ കേസ് നടക്കുമ്പോള്‍ ബി ജെ പി യും- ആര്‍ എസ് എസും സ്ത്രീ പ്രവേശനത്തിന് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചത്. കേസിനെപ്പറ്റി പഠിക്കാന്‍ കോടതി ഏര്‍പ്പെടുത്തിയ അമിസ്‌ക്കസ് ക്യൂറി ശബരിമല ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് എന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇപ്പോള്‍ അവര്‍ വിശ്വാസികള്‍ക്കൊപ്പം എന്ന് നടിച്ചു വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു. രാമക്ഷേത്രത്തിന്റെ പേരില്‍ വര്‍ഗീയ വികാരം ഇളക്കിവിട്ടു ഭരണത്തിലേറാന്‍ എല്‍ കെ അദ്വാനി നടത്തിയ രഥയാത്രയാണ് ഉത്തരേന്ത്യയില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കിയതെന്ന് സുധാകരന്‍ പറഞ്ഞു.

കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെ സി ജോസഫ് എല്‍ എല്‍ എ, എ പി അനില്‍കുമാര്‍ എം എല്‍ എ, പി സി വിഷ്ണുനാഥ്, കെ പി അനില്‍കുമാര്‍, വി എസ് ജോയ്, അഡ്വ ടി സിദ്ദീഖ്, കെ സി അബു, സജീവ് ജോസഫ്, കെ പി കുഞ്ഞിക്കണ്ണന്‍, ലതിക സുഭാഷ്, വി എ നാരായണന്‍, സുമ ബാലകൃഷ്ണന്‍, കെ നീലകണ്ഠന്‍, സതീശന്‍ പാചേനി, എം സി ഖമറുദ്ദീന്‍ സംസാരിച്ചു. സോമശേഖര ശേണി സ്വാഗതം പറഞ്ഞു. യു ഡി എഫ് ജില്ലാ കണ്വീനര്‍ എ ഗോവിന്ദന്‍ നായര്‍, പി എ അഷ്‌റഫലി, ബാലകൃഷ്ണ വോര്‍കൊടുലു, പി കെ ഫൈസല്‍, അഡ്വ കെ കെ രാജേന്ദ്രന്‍, കരുണ്‍ താപ്പ, അഡ്വ എ ഗോവിന്ദന്‍ നായര്‍, വിനോദ് കുമാര്‍ പള്ളയില്‍വീട്,  എം കുഞ്ഞമ്പു നമ്പ്യാര്‍, എം സി പ്രഭാകരന്‍, മാമുനി വിജയന്‍, ഗീത കൃഷ്ണന്‍, കെ പി പ്രകാശന്‍, ടോമി പ്ലാചെനി, ഹരീഷ് പി നായര്‍, ബാലകൃഷ്ണന്‍ പെരിയ, സുന്ദര ആരിക്കാടി, സോമശേഖര ശേണി, സി വി ജെയിംസ്, പി വി സുരേഷ്, ധന്യ സുരേഷ്, സുബ്ബയ്യ റായി, കെ ഖാലിദ്, കെ വാരിജാക്ഷന്‍, സാമിക്കുട്ടി, ഉമ്മര്‍ ബോര്‍ക്കള, രാജന്‍ പെരിയ, ഡോ ഖാദര്‍ മാങ്ങാട്, കെ മൊയ്തീന്‍ കുട്ടി ഹാജി, സാജിദ് മൗവ്വല്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: K Sudhakaran against CPM and BJP, Kasaragod, Congress, News, Top-Headlines, UDF, K Sudhakaran.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?