മദ്യപിച്ച് ലോറിയോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍, അപകടം വരുത്തിയെന്ന യുവതിയുടെ പരാതിയില്‍ ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 28.11.2018) മദ്യപിച്ച് ലോറിയോടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ തോട്ടട സ്വദേശി ഹംസ (58)യെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ ഓടിച്ചിരുന്ന കെ എല്‍ 58 സെഡ് 2583 നമ്പര്‍ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി 7.20 മണിയോടെ അണങ്കൂരില്‍ വെച്ച് വാഹനപരിശോധനയ്ക്കിടെ ലോറി നിര്‍ത്തി പോലീസ് പരിശോധിക്കുകയായിരുന്നു. ഇതോടെ ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കേസെടുത്തു

കാസര്‍കോട്: അപകടം വരുത്തിയെന്ന യുവതിയുടെ പരാതിയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. നിഷ (22)യുടെ പരാതിയില്‍ ഓട്ടോഡ്രൈവര്‍ സുരേഷനെതിരെയാണ് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 26 നാണ് അപകടമുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Youth, Liquor, Liquor-drinking, Lorry, Driver, Driving after drinking liquor; driver arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?