കെ.എം ഷാജിക്ക് നിയമസഭയില്‍ പ്രവേശിക്കണമെങ്കില്‍ കോടതിയുടെ രേഖാമൂലമുള്ള അറിയിപ്പ് വേണം; സ്പീക്കര്‍
തിരുവനന്തപുരം:(www.kasargodvartha.com 22/11/2018) ഹൈക്കോടതി അയോഗ്യനാക്കിയ കണ്ണൂര്‍ അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ സുപ്രീം കോടതിയുടെ വാക്കാല്‍ പരമാര്‍ശത്തിന്റെ പേരില്‍ നിയമസഭാ നടപടികളില്‍ പങ്കെടുപ്പിക്കാനാവില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം നടത്തിയതിന്റെ പേരിലാണ് കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. ഇതിനെതിരെ ഷാജി സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണാച്ചാണ് കോടതി നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് വാക്കാല്‍ പരമാര്‍ശം നടത്തിയത്. എന്നാല്‍ ഇത് മതിയാകില്ലെന്നും സുപ്രീം കോടതിയുടെ രേഖാമൂലമുള്ള അറിയിപ്പ് കിട്ടിയാല്‍ മാത്രമേ ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കാനാകുമെന്നാണ് സ്പീക്കര്‍ അറിയിച്ചത്. ഇക്കാര്യം കെ.എം ഷാജിയെ അറിയിക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
കെ.എം ഷാജിക്ക് നിയമസഭയില്‍ പങ്കെടുക്കുന്നതിന് യാതൊരു തടസവുമില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ആനുകൂല്യങ്ങള്‍ കൈപ്പറ്റരുതെന്ന് അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയി അദ്ധ്യക്ഷനായ ബെഞ്ചാണ് വാക്കാല്‍ പരാമര്‍ശം നടത്തിയത്. ഹൈക്കോടതി വിധിയുടെ സ്‌റ്റേ നാളെ അവസാനിക്കാനിരിക്കെയാണ് സുപ്രീം കോടതിയില്‍ നിന്നും ഷാജിക്ക് അനുകൂലമായ വാക്കാല്‍ പരാമര്‍ശം വന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Court, MLA,Speaker says about K M Shaji issue

Powered by Info News For You

Comments
Post a Comment