പാലായിലെ പൊതുശ്മശാനത്തില്‍ വെള്ളമില്ലാതായിട്ട് ആറുമാസം; നഗരസഭ അധികൃതര്‍ക്ക് അറിഞ്ഞ ഭാവം ഇല്ല; വാട്ടര്‍ അതോറിട്ടിക്ക് നല്‍കാനുള്ളത് മൂന്നു കോടി രൂപ
പാലാ: (www.kvartha.com 03.11.2018) നഗരസഭയുടെ പൊതുശ്മശാനത്തില്‍ വെള്ളമില്ലാതായിട്ട് ആറു മാസം കഴിഞ്ഞിട്ടും നഗരസഭാധികൃതര്‍ക്ക് അറിഞ്ഞ ഭാവം ഇല്ല. വെള്ളക്കുടിശ്ശിക ഇനത്തില്‍ മൂന്നു കോടിയിലധികം രൂപ നഗരസഭ വാട്ടര്‍ അതോറിട്ടിക്ക് നല്‍കുവാനുണ്ട്. ജലവിതരണം നിര്‍ത്താന്‍ കാരണം ഇതാണെങ്കിലും അനധികൃത കണക്ഷനായതിനാലാണ് വിച്ഛേദിച്ചതെന്നാണ് വാട്ടര്‍ അതോറിട്ടി അധികൃതരുടെ വിശദീകരണം.
ദേഹശുദ്ധി വരുത്തി അചാരപരമായി മൃതദേഹത്തില്‍ കര്‍മ്മങ്ങള്‍ ചെയ്യാനോ ശവദാഹം കഴിഞ്ഞ് കുളിക്കാനോ കഴിയാത്ത അവസ്ഥയാണിപ്പോള്‍. ശവദാഹത്തിനായി പൊതു ശ്മശാനത്തെ ആശ്രയിച്ച നിരവധി കുടുംബാംഗങ്ങളാണ് ഇത് മൂലം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പുത്തന്‍ പളളിക്കുന്നില്‍ വാട്ടര്‍ അതോറിട്ടി കാര്യാലയത്തില്‍ നിന്ന് കേവലം 25 മീറ്റര്‍ ദൂരത്ത് സ്ഥിതി ചെയ്യുന്ന പൊതുശ്മശാനത്തിലേയ്ക്കുള്ള ജലവിതരണമാണ് വിച്ഛേദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരം വാര്‍ഡ് കൗണ്‍സിലര്‍ക്കും നഗരസഭയ്ക്കും നല്‍കിയെങ്കിലും നടപടിയില്ല.
നഗരത്തിലെ പൊതു ശൗചാലയങ്ങള്‍ ഉള്‍പ്പടെ നിരവധിയിടങ്ങളില്‍ നഗരസഭയുടെ നിര്‍ദേശ പ്രകാരമാണ് വാട്ടര്‍ അതോറിട്ടി കണക്ഷനുകള്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ കിട്ടാക്കടത്തിന്റെ പേരില്‍ പൊതുശ്മശാനത്തിലെ മാത്രം ജലവിതരണം നിര്‍ത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. മാസത്തില്‍ 500 ലിറ്ററില്‍ താഴെ മാത്രമാണ് ഇവിടെ വെള്ളത്തിന്റെ ഉപയോഗം എന്നിരിക്കെ പൊതുശ്മശാനത്തിലേയ്ക്കുള്ള വെള്ളം നിര്‍ത്തലാക്കിയ വാട്ടര്‍ അതോറിട്ടിയുടെയും നഗരസഭയുടെയും നടപടി സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Keywords: No water facilities in Pala public cemetery, Drinking Water, Municipality, Dead Body, News, Local-News, Natives, Allegation, Kerala.
Powered by Info News For You

Comments
Post a Comment