അയ്യപ്പ ഭക്തര്‍ക്ക് പിന്തുണ; പി സി ജോര്‍ജും രാജഗോപാലും സഭയിലെത്തിയത് കറുപ്പുടുത്ത്
തിരുവനന്തപുരം: (www.kvartha.com 28.11.2018) ശബരിമലയിലെ അയ്യപ്പഭക്തര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജും ഒ.രാജഗോപാല്‍ എം.എല്‍.എയും നിയമസഭയില്‍ എത്തിയത് കറുപ്പണിഞ്ഞ്. ഇവരെ കൂടാതെ റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നിവരും കറുപ്പണിഞ്ഞാണ് സഭയിലെത്തിയത്. ശബരിമല യുവതി പ്രവേശം സംബന്ധിച്ച് സുപ്രീംകോടതി വിധി വന്നത് മുതല്‍ പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ നിന്ന വ്യക്തിയാണ് പി.സി ജോര്‍ജ്.
അതേസമയം കറുത്ത വേഷം ധരിച്ചതെത്തിയതിനോട് ജോര്‍ജിന്റെ പ്രതികരണം ഇത് ഇന്നത്തേക്കുമാത്രമാണെന്നും ബാക്കിയുള്ള ദിവസങ്ങളില്‍ എന്തുവേണമെന്ന് പാര്‍ട്ടിയോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നുമായിരുന്നു.
അതേസമയം, ശബരിമല വിഷയത്തിനെച്ചൊല്ലി നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രതിപക്ഷ ബഹളം. രാവിലെ ഒമ്പത് മണിക്ക് ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ തന്നെ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പ്രസംഗം നടത്തുന്നതിനിടെ ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചത്.
ചോദ്യോത്തര വേളയില്‍ സഹകരിക്കണമെന്നും ശബരിമല വിഷയം സഭ നിറുത്തി വച്ച് ചര്‍ച്ച ചെയ്യാന്‍ അവസരം നല്‍കാമെന്നും സ്പീക്കര്‍ അറിയിച്ചെങ്കിലും അംഗങ്ങള്‍ പിന്മാറാന്‍ തയ്യാറായില്ല. മുദ്രാവാക്യങ്ങളുമായി മുഖ്യമന്ത്രിയുടെ പ്രസംഗം തടയാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം സംസാരം തുടര്‍ന്നു.
ബാനറുകളും പ്ലക്കാര്‍ഡുകളുമായി എത്തിയ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു മുന്നില്‍ മുദ്രാവാക്യങ്ങളുമായി നിലയുറപ്പിക്കുകയും ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയും ചെയ്തു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം, ചര്‍ച്ച വേണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പ്രതിഷേധം.
സ്പീക്കറുടെ ഡയസിലേക്ക് കയറാന്‍ ശ്രമിച്ച പ്രതിപക്ഷാംഗങ്ങളെ ഒപ്പമുള്ളവരില്‍ ചിലര്‍ തടഞ്ഞപ്പോള്‍ ഉന്തും തള്ളുമുണ്ടായി. സംഭവത്തെ അസാധാരണസാഹചര്യമെന്ന് വിശേഷിപ്പിച്ച സ്പീക്കര്‍ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: P C George and O Rajagopal reach assembly wearing black, Thiruvananthapuram, News, Politics, Religion, Sabarimala Temple, Religion, Assembly, Protesters, Kerala.

Powered by Info News For You

Comments
Post a Comment