അച്ചന്‍കോവിലാറ്റില്‍ എന്‍ടിപിസിയുടെ ചെക്ക് ഡാം നിര്‍മാണം കുട്ടനാടിനെ വെള്ളത്തില്‍ മുക്കും
ആലപ്പുഴ: (www.kvartha.com 05.11.2018) മഹാപ്രളയത്തെ തുടര്‍ന്ന് അതിജീവനത്തിനായി കടുത്ത വെല്ലുവിളി നേരിട്ട് പുഞ്ചക്കൃഷി ഇറക്കിയിരിക്കുന്ന കുട്ടനാട് അപ്പര്‍ കുട്ടനാട് മേഖലകളിലെ ഇരുപത്തയ്യായിരത്തോളം ഏക്കര്‍ വരുന്ന പുഞ്ച, കരിനില കര്‍ഷകകരുടെ പ്രതീക്ഷകള്‍ക്ക് വന്‍ തിരിച്ചടി നല്‍കി ഇക്കുറിയും അച്ചന്‍കോവിലാറ്റില്‍ പള്ളിപ്പാട് നാലുകെട്ടും കവലയില്‍ കായംകുളം താപ വൈദ്യുതി നിലയത്തിന്റെ ചെക്ക് ഡാം നിര്‍മാണത്തിനുള്ള നീക്കം അന്തിമ ഘട്ടത്തിലാണെന്നറിയുന്നു.
അതീവ പാരിസ്ഥിതിക ദുര്‍ബല പ്രദേശമെന്നു കണ്ടെത്തിയിട്ടുള്ള കുട്ടനാടന്‍ കാര്‍ഷിക മേഖലയ്ക്കും ജനജീവിതത്തിനും കനത്ത ആഘാതമേല്‍പ്പിക്കുന്ന എന്‍ടിപിസിയുടെ ഈ നീക്കം സംസ്ഥാന ജലവിഭവ വകുപ്പിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ ബന്ധപ്പെട്ട പള്ളിപ്പാട് പഞ്ചായത്തിന്റെ പോലും അനുമതിയില്ലാതെയാണെന്നാണ് അറിവ്.
കഴിഞ്ഞ ആറു വര്‍ഷത്തോളമായി എന്‍ടിപിസി നാലുകെട്ടും കവലയില്‍ തുടക്കത്തില്‍ ചെറിയ രീതിയില്‍ തുടങ്ങിയ ചെക്ക് ഡാം നിര്‍മാണം കഴിഞ്ഞ വര്‍ഷത്തോടെ നദിയെ ഏതാണ്ട് രണ്ടായി വിഭജിക്കുന്ന രീതിയിലേക്ക് മാറിയിരുന്നു. ചെക്ക് ഡാം നിര്‍മിക്കാതെ തന്നെ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ജലം സംഭരിക്കാമെന്നിരിക്കെ യാതൊരു പാരിസ്ഥിതിക പഠനവും നടത്താതെയാണ് എന്‍ടിപിസിയുടെ ഈ നിക്കം.
നാലുകെട്ടും കവലയില്‍ നിന്നും ഭൂമിക്കടിയിലൂടെ അഞ്ചു കിലോമീറ്ററിലധികം ദൂരത്തില്‍ വന്‍ വിസ്താരത്തിലുള്ള പൈപ്പുകള്‍ സ്ഥാപിച്ചാണ് താപവൈദ്യുത നിലയത്തിലെ പ്ലാന്റുകളുടെ പ്രവര്‍ത്തനത്തിനുള്ള വെള്ളം കൊണ്ടുപോകുന്നത്. ഏതാണ്ട് ഡിസംബര്‍ ആദ്യവാരത്തോടെ മഴയുടെ ശക്തി കുറയുന്നതോടെ എല്ലാ വര്‍ഷവും അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി താഴാറുണ്ട്.
ഇതു മുന്നില്‍ കണ്ടാണ് ഭൂമിക്കടിയില്‍ സ്ഥാപിച്ചിരിക്കുന്ന കുഴലുകളിലൂടെ ജലപ്രവാഹം സുഗമമാക്കുവാന്‍ ചെക്ക് ഡാം നിര്‍മിക്കുന്നതെന്നാണ് എന്‍ടിപിസി ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്‍ടിപിസി അവരുടെ നാലുകെട്ടും കവലയിലെ ജലശുദ്ധീകരണ ശാലയ്ക്കു മുന്‍വശമാണ് ചെക്ക് ഡാം നിര്‍മിക്കുന്നത്. ഇവിടെ നിന്നുമാണ് ജലം ശുദ്ധീകരണശാലയിലേക്ക് വഴിതിരിച്ചു വിടുന്നത്.

ഇതോടെ പ്രധാനമായും അപ്പര്‍ കുട്ടനാടന്‍ മേഖല വന്‍ വരള്‍ച്ചയുടെ പിടിയിലാകും. മുന്‍ വര്‍ഷങ്ങളില്‍ ജലനിരപ്പ് കുറയുന്നതോടെ ആറിന്റെ ഇരുകരകളും ഇടിഞ്ഞു താഴുന്ന പ്രവണതയും കണ്ടുതുടങ്ങിയിട്ടുണ്ട്. ഇത്തവണയും വിത കഴിഞ്ഞ് മുപ്പതു ദിവസം പിന്നിട്ടതും വിത തുടങ്ങിയതുമായ 12,000 ഏക്കറോളം വരുന്ന നെല്‍പ്പാടങ്ങള്‍ കരിനില മേഖലയില്‍ മാത്രമുണ്ട്.
നദിയില്‍ ചെക്ക് ഡാം സ്ഥാപിക്കുന്ന ഡിസംബര്‍ മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ ഒഴുക്കുനിലച്ച അച്ചന്‍കോവിലാറ്റിലെ അമ്ലാംശം നിറഞ്ഞ ജലം ദൈനംദിന ആവശ്യങ്ങള്‍ക്ക് പോലും ഉപയോഗിക്കുവാന്‍ കഴിയുന്നില്ലെന്നു പ്രദേശവാസികള്‍ പറയുന്നു.
ഒരു പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളവും കൃഷിയും മുടക്കി സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു നദിയില്‍ ചെക്ക് ഡാം നിര്‍മിക്കുവാന്‍ തങ്ങള്‍ക്ക് ആരുടെയും അനുവാദം വേണ്ടെന്നാണ് എന്‍ടിപിസി ഉന്നതരുടെ നിലപാട്. ചെക്ക്ഡാം നിലവില്‍ വരുന്നതോടെ നാലുകെട്ടും കവല മുതല്‍ അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ പ്രദേശങ്ങളിലെ കുളങ്ങളും കിണറുകളും വറ്റിവരണ്ട് കുടിവെള്ളക്ഷാമത്തിനുള്ള സാധ്യതയും ഏറെയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Construction of check dam of NTPC in Achenkoil will flood in Kuttanad, Technology, Dam, Water, Natives, Allegation, Environmental problems, Farmers, News, Kerala.

Powered by Info News For You

Comments
Post a Comment