കാസര്‍കോട് സ്വദേശിയായ റിട്ട. കര്‍ണാടക ഹൈക്കോടതി ജഡ്ജ് എ.എം ഫാറൂഖ് നിര്യാതനായി
കാസര്‍കോട് (www.evisionnews.co): മൊഗ്രാല്‍ പൂത്തൂര്‍ സ്വദേശിയായ റിട്ട. കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജ് എ.എം ഫാറൂഖ് നിര്യാതനായി. 75 വയസായിരുന്നു. കര്‍ണാടക ജുഡീഷ്യല്‍ അക്കാദമി പ്രസിഡണ്ടായിരുന്ന എ..എം ഫാറൂഖ് 1995ലാണ് ഹൈക്കോടതി ജഡ്ജായി ചുമതലയേറ്റത്. 1968ല്‍ കര്‍ണാടക ബാര്‍ കൗണ്‍സിലൂടെയാണ് അഭിഭാഷക ജീവിതം ആരംഭിച്ചത്. കാസര്‍കോടും ബംഗളുരുവിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ എ.എം ഫാറൂഖ് കര്‍ണാടകയിലെ മികച്ച അഭിഭാഷകനായി വളരെ പെട്ടെന്നാണ് ഉയര്‍ന്നുവന്നത്. മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ടായ ടി.ഇ അബ്ദുല്ലയുടെ സഹോദരീ ഭര്‍ത്താവാണ് എ.എം ഫാറൂഖ്.
Powered by Info News For You

Comments
Post a Comment