സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ ഉറ്റബന്ധുവായ റിട്ട. ബാങ്ക് മാനേജരെ കുത്തിക്കൊന്ന പോലീസുകാരന് സസ്‌പെന്‍ഷന്‍

കാസര്‍കോട്:(www.kvartha.com 29/11/2018) സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ ഉറ്റബന്ധുവായ റിട്ട. ബാങ്ക് മാനേജരെ കുത്തിക്കൊന്ന പോലീസുകാരന് സസ്‌പെന്‍ഷന്‍. മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ ശ്യാംകുമാറിനെയാണ് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീം സസ്‌പെന്‍ഡ് ചെയ്തത്.

കാസര്‍കോട് മുള്ളേരിയ കരണിയിലെ ജില്ലാ ബാങ്ക് മുന്‍ മാനേജര്‍ പി മാധവന്‍ നായരെ(67)യാണ് ശ്യാംകുമാര്‍ കുത്തിക്കൊന്നത്. കഴിഞ്ഞ 18നാണ് സംഭവം. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ച് കടന്നാണ് കുത്തിക്കൊന്നത്. കൊലയ്ക്ക് ശേഷം ആദൂര്‍ പോലീസില്‍ കീഴടങ്ങിയ ശ്യാംകുമാര്‍ റിമാന്‍ഡിലാണ്. മാധവന്‍നായരുടെ ഭാര്യാസഹോദരിയുടെ മകനാണ് പ്രതിയായ ശ്യാംകുമാര്‍.

News, Kasaragod, Kerala, Police, Murder case, Police officer suspended on Murder case

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Police, Murder case, Police officer suspended on Murder case 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?