കഥകളി കലാകാരനും കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ പറശ്ശിനി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

തളിപ്പറമ്പ്: (www.kvartha.com 13.11.2018) കഥകളി കലാകാരനും കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ പറശ്ശിനി കുഞ്ഞിരാമന്‍ നായര്‍(85) അന്തരിച്ചു. വേദികളില്‍ നിരവധി വേഷങ്ങള്‍ക്ക് ജീവന്‍ നല്‍കിയ കുഞ്ഞിരാമന്‍ നായര്‍ ഏറെ ശ്രദ്ധേയനായിരുന്നു.

ഹനുമാന്‍, കീചകന്‍, ദുര്യോധനന്‍, നരകാസുരന്‍, രൗദ്ര ഭീമന്‍, രാവണന്‍ തുടങ്ങിയ കഥാപാത്രങ്ങളെ അനശ്വരനാക്കിയ നടനാണ്. കേരളത്തിലും പുറത്തുമായി ധാരാളം വേദികളില്‍ വേഷം കെട്ടിയാടിയിട്ടുണ്ട്.

Kathakali maestro Parassini Kunhiraman Nair passes away, News, Dance, Entertainment, Dead, Obituary, Kerala

പറശ്ശിനിക്കടവ് മുത്തപ്പന്‍ കഥകളി യോഗത്തിലെ പ്രധാന നടനായിരുന്നു. കല്ലടി സമ്പ്രദായത്തിലെ ഗുരുസ്ഥാനിയെന്ന നിലയില്‍ അദ്ദേഹം ഏറെ പ്രസിദ്ധനായി. കത്തി, വെള്ളത്താടി വേഷങ്ങളില്‍ കഴിവുതെളിയിച്ചു.

ഏറെക്കാലം തളിപ്പറമ്പ് കഥകളി സംഘത്തിന്റെ ആശാനായിരുന്നു. സംസ്‌കാരം ബുധനാഴ്ച രാവിലെ 10മണിക്ക് കണിച്ചേരി പൊതുശ്മശാനത്തില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kathakali maestro Parassini Kunhiraman Nair passes away, News, Dance, Entertainment, Dead, Obituary, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?