ശബരിമല: നിമയസഭയില്‍ പ്രതിപക്ഷ പ്രതിഷേധം; ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമം, ഉന്തും തള്ളും, അസാധാരണ സാഹചര്യമെന്ന് സ്പീക്കര്‍
തിരുവനന്തപുരം: (www.kvartha.com 28.11.2018) ശബരിമല വിഷയം ഉന്നയിച്ച് നിമയസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ബാനറുകളും പ്ലക്കാര്‍ഡുകളുമായി എത്തിയ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു മുന്നില്‍ മുദ്രാവാക്യങ്ങളുമായി നിലയുറപ്പിക്കുകയും ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയും ചെയ്തു.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം, ചര്‍ച്ച വേണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പ്രതിഷേധം. സ്പീക്കറുടെ ഡയസിലേക്ക് കയറാന്‍ ശ്രമിച്ച പ്രതിപക്ഷാംഗങ്ങളെ ഒപ്പമുള്ളവരില്‍ ചിലര്‍ തടഞ്ഞപ്പോള്‍ ഉന്തും തള്ളുമുണ്ടായി. സംഭവത്തെ അസാധാരണസാഹചര്യമെന്ന് വിശേഷിപ്പിച്ച സ്പീക്കര്‍ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു.
അതേസമയം ചോദ്യോത്തരവേളയിലെ പ്രതിഷേധം എന്തിനെന്ന് ചോദിച്ച സ്പീക്കര്‍ ഇതേ വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാവിനു സംസാരിക്കാന്‍ അവസരം നല്‍കി. ഇതിനെതിരെ ഭരണപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായെത്തി. ഇതിനിടെ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും നേര്‍ക്കുനേര്‍ ആരോപണങ്ങളുന്നയിച്ചു.
മുഖ്യമന്ത്രിക്ക് സംസാരിക്കാന്‍ 45 മിനിറ്റ് നല്‍കിയതു ശരിയായില്ലെന്നായിരുന്നു ചെന്നിത്തലയുടെ വാദം. ചോദ്യോത്തരവേള ഇല്ലാതെ അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടാനായില്ലെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ അങ്ങനെ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ എഴുന്നേറ്റുനിന്നപ്പോള്‍ അവസരം നല്‍കിയില്ലെന്ന നിലപാടായിരുന്നു പ്രതിപക്ഷ നേതാവിന്.
അതേസമയം, ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധമറിയിച്ച് പൂഞ്ഞാര്‍ എം എല്‍ എ പി.സി. ജോര്‍ജ്, ഒ.രാജഗോപാല്‍, റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നിവര്‍ കറുപ്പണിഞ്ഞാണ് സഭയിലെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Opposition creates uproar in assembly seeking to withdraw section, Thiruvananthapuram, News, Politics, Assembly, Ramesh Chennithala, Protesters, Chief Minister, Sabarimala Temple, Religion, Kerala.

Powered by Info News For You

Comments
Post a Comment