ലോറിയിടിച്ച് റെയില്‍വേ ഗെയിറ്റ് തകര്‍ന്നു; ദേശീയപാതയില്‍ ഗതാഗതം താറുമാറായി, വാഹനങ്ങളുടെ നീണ്ട നിര

നീലേശ്വരം: (www.kasargodvartha.com 10.11.2018) പള്ളിക്കര റെയില്‍വേ ഗെയിറ്റില്‍ ലോറിയിടിച്ച് ഗെയിറ്റ് പൂര്‍ണ്ണമായി തകര്‍ന്നതോടെ ദേശീയ പാതയില്‍ ഒരു മണിക്കൂറേളം ഗതാഗതം താറുമാറായി. ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്ക് മുംബൈയില്‍ നിന്ന് പട്ടാമ്പിയിലേക്ക് ഈന്തപ്പഴം കയറ്റി പോവുകയായിരുന്ന ലോറിയാണ്  റെയില്‍വേ ഗെയിറ്റിലിടിച്ചത്.
Nileshwaram, Kasaragod, News, Railway-gate, Lorry, Traffic block in National Highway

വെസ്റ്റ് കോസ്റ്റ് എക്സപ്രസ് ട്രെയിന്‍ കടന്നു പോകാന്‍ വേണ്ടി ഗെയിറ്റ് അടച്ചിട്ടിരുന്നത്. ഡ്രൈവറുടെ ശ്രദ്ധയില്‍ പെടാത്തതാണ് അപകടത്തിനിടയാക്കിയത്. ഭാഗ്യം ഒന്നുകൊണ്ടു മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്. അപകടത്തെ തുടര്‍ന്ന്  വാഹനഗതാതത്തിന് നിയന്ത്രണമേര്‍പ്പെടുത്തുകയായിരുന്നു. റെയില്‍വേ ആക്ട് 160 പ്രകാരം കാസര്‍കോട് റെയില്‍വെ പ്രോട്ടക്ഷന്‍ ഫോര്‍സ് ലോറി  ഡ്രൈവര്‍ മേട്ടുപാളയം സ്വദേശി ഇമ്മാനുവേലി (58) നെ അറസ്റ്റ് ചെയ്തു. വൈകീട്ട് ആറുമണിയോടെ തകര്‍ന്ന ഗെയറ്റ് ശരിയാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Nileshwaram, Kasaragod, News, Railway-gate, Lorry, Traffic block in National Highway


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?