പമ്പയില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല; ശൗചാലയങ്ങള്‍ വൃത്തിഹീനം; ആരോപണങ്ങളുമായി കേന്ദ്രമന്ത്രി

പമ്പ: (www.kvartha.com 19.11.2018) അയ്യപ്പ ഭക്തന്‍മാര്‍ക്കുവേണ്ടി പമ്പയില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പമ്പയില്‍ തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ പരിശോധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആവശ്യത്തിന് ശൗചാലയങ്ങള്‍ ഇല്ലാത്ത സാഹചര്യമാണുള്ളതെന്നും വലിയ ശുചിത്വ പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി. ശൗചാലയങ്ങളില്‍ വൃത്തിയില്ലെന്ന് കണ്ട മന്ത്രി ഉദ്യോഗസ്ഥരെ ശാസിക്കുകയും ചെയ്തു. അയ്യപ്പഭക്തര്‍ക്ക് വിരിവെക്കാനുള്ള സൗകര്യങ്ങളും പമ്പയിലില്ല. തീര്‍ഥാടകര്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ഭക്തരെ ജയിലിലടയ്ക്കുന്നതിനു പകരം അടിസ്ഥാന സൗകര്യങ്ങളുണ്ടാക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ സര്‍ക്കാരിന് മറ്റു താല്‍പര്യങ്ങളാണുള്ളതെന്നും കണ്ണന്താനം പറഞ്ഞു.

Kannanthanam against Pinarayi govt, Pampa, News, Media, Politics, Criticism, Sabarimala Temple, Jail, Controversy, Police, Criticism, Kerala

ശബരിമലയില്‍ 144 പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. സംഘം ചേരാന്‍ പാടില്ല, ശരണം വിളിക്കാന്‍ പാടില്ല എന്നൊക്കെയുള്ള നിബന്ധനകള്‍ ബുദ്ധിമുട്ടിക്കാനുള്ളതാണ്. ശബരിമലയിലെത്തുന്നത് തീവ്രവാദികളാണെന്നും അവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നും കരുതുന്നത് ജനാധിപത്യമല്ല.

കേരളം പോലീസ് ഭരണത്തിനു കീഴിലാണെന്ന പ്രതീതിയാണുള്ളതെന്നും ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം സര്‍ക്കാരാണെന്നും നേരത്തെ നിലയ്ക്കലില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേ കണ്ണന്താനം പറഞ്ഞിരുന്നു. ശബരിമലയുടെ വികസനത്തിനായി കേന്ദ്രം നല്‍കിയ 100 കോടി ചെലവഴിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kannanthanam against Pinarayi govt, Pampa, News, Media, Politics, Criticism, Sabarimala Temple, Jail, Controversy, Police, Criticism, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?