പി സി ജോര്‍ജ് ബിജെപി പാളയത്തിലേക്കോ? ലക്ഷ്യം വര്‍ഗീയ മുതലെടുപ്പിലൂടെ മകന് പത്തനംതിട്ട സീറ്റ് ഉറപ്പിക്കലെന്ന് റിപോര്‍ട്ട്

കോട്ടയം: (www.kvartha.com 27.11.2018) കഴിഞ്ഞ ഒരാഴ്ചയോളമായി അവസരം കിട്ടുമ്പോഴൊക്കെ പിണറായിയെയും സിപിഎമ്മിനെയും ചൊറിയുകയും ഇടക്കിടെ ബിജെപിയെ സുഖിപ്പിച്ചുമുള്ള പി സി ജോര്‍ജിന്റെ നിലപാട് ബിജെപി പാളയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് റിപോര്‍ട്ട്. ശബരിമല വിഷയം ഉയര്‍ത്തി വര്‍ഗീയ മുതലെടുപ്പിലൂടെ മകന് പത്തനംതിട്ട സീറ്റ് ഉറപ്പിക്കലാണ് ഇതിന് പിന്നിലെന്ന് ദേശാഭിമാനി റിപോര്‍ട്ട് ചെയ്യുന്നു.

ശബരിമലയിലെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സംഘപരിവാര്‍ കലാപത്തിന് എല്ലാ ഊര്‍ജവും തുടക്കം മുതല്‍ നല്‍കിയത് പി സി ജോര്‍ജായിരുന്നു. എരുമേലി വഴി യുവതികളെ ശബരിമലയ്ക്ക് വിടില്ലെന്നായിരുന്നു ജോര്‍ജിന്റെ ആദ്യ പ്രഖ്യാപനം. സ്ഥലം എംഎല്‍എയുടെ പിന്തുണ സംഘപരിവാറിന് ആത്മബലമേകി. അതിനിടെ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയും പി സി ജോര്‍ജും കൂടിക്കാഴ്ച നടത്തി ചില കാര്യങ്ങളില്‍ ധാരണയിലെത്തിയിരുന്നു. നിയമസഭ സമ്മേളനത്തില്‍ ബിജെപി എംഎല്‍എ ഒ രാജഗോപാലും പി സി ജോര്‍ജും ഒരുമിച്ച് സഹകരിക്കാമെന്നാണ് ഒരു ധാരണ.

മകന്‍ ഷോണ്‍ ജോര്‍ജിന്റെ രാഷ്ട്രീയ ഭാവിയാണ് പി സി ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. പി സി രൂപീകരിച്ച ജനപക്ഷം ഒരു ചാരിറ്റബിള്‍ സംഘടന മാത്രമാണെന്നും റിപോര്‍ട്ടിലുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സമയത്ത് യുവജന ക്ഷേമ ബോര്‍ഡ് ചെയര്‍മാനായ മകന്‍ ഷോണ്‍ ജോര്‍ജും ജനപക്ഷം എന്ന സംഘടനയുടെ മുഖ്യ ഭാരവാഹിയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kottayam, P.C George, BJP, CPM, Deshabhimani, Kerala, News, PC George ready to move BJP, Report 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?