അഞ്ചുസെന്റ് ഭൂമിയും, ആടും, പോത്തും, കോഴിയും സമ്മാനം; കൊട്ടണച്ചേരി ക്ഷേത്രോത്സവത്തിന് കാര്‍ഷിക കൂപ്പണ്‍
തൃക്കരിപ്പൂര്‍: (www.kasargodvartha.com 10/11/2018) അത്യുത്തര കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായ വെള്ളൂര്‍ ശ്രീ കൊട്ടണച്ചേരി മഹാക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന്റെ ധനശേഖരണത്തിന് കുടക്കത്ത് കാഴ്ചക്കമ്മിറ്റി ഒരുക്കിയ കാര്‍ഷിക കൂപ്പണ്‍ സമ്മാന വൈവിധ്യം കൊണ്ടും സാമുദായിക മൈത്രി കൊണ്ടും വ്യത്യസ്തമാകുന്നു.
ജനുവരി 31 മുതല്‍ ഫെബ്രുവരി 4 വരെ നടക്കുന്ന ഉത്സവത്തിന് ധനം സ്വരൂപിക്കാന്‍ കാഴ്ച കമ്മിറ്റി ഒരുക്കിയ ലക്കിഡിപ്പില്‍ ഒന്നാംസമ്മാനം ആലിന്‍കീഴില്‍ മുസ്തഫയും, ഹോംസ്‌റ്റൈല്‍ കണ്ടോത്തും, എക്സിറ്റോ ആലിന്‍കീഴിലും സ്പോണ്‍സര്‍ ചെയ്യുന്ന അഞ്ചു സെന്റ് കൃഷിഭൂമി. രണ്ടാം സമ്മാനമാകട്ടെ ചേനോത്ത് മുഹമ്മദും, അഫ്സാന ഹോട്ടലും നല്‍കുന്ന പശു അല്ലെങ്കില്‍ പോത്ത്.
മൂന്നാം സമ്മാനംതൃക്കരിപ്പൂരിലെ എംസി മീറ്റ് സെന്റര്‍ നല്‍കുന്ന ആട്. നാലാം സമ്മാനം കണ്ടോത്ത് വീനസ് സെന്റര്‍ നല്‍കുന്ന കോഴികളും കൂടും. ഇങ്ങനെ വൈവിധ്യമായ 11 സമ്മാനങ്ങളാണ് 50 രൂപയുടെ ഈ ലക്കിഡിപ്പിലുള്ളത്. സമ്മാനത്തിലെ വ്യത്യസ്ത കൊണ്ട് വന്‍തോതില്‍ കൂപ്പണുകള്‍ വിറ്റഴിക്കാമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Trikaripur, Kasaragod, Kerala, Temple, Agricultural coupon for Kottanacheri temple festival

Powered by Info News For You

Comments
Post a Comment