സിഎന്‍ജി കാറില്‍ ജനപ്രിയന്‍ വാഗണ്‍ ആര്‍ തന്നെ

ന്യൂഡല്‍ഹി: (www.kvartha.com 07.11.2018) പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നത് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സി എന്‍ ജി കാറുകള്‍ക്ക് പ്രിയം വര്‍ധിപ്പിക്കുന്നു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറു മാസകാലയളവില്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പന ഏഴു ശതമാനം കൂടിയപ്പോള്‍, സി എന്‍ ജി അധിഷ്ഠിത കാറുകളുടെ വില്‍പന കൂടിയത് 52 ശതമാനമാണ്. മാരുതി, ഹ്യൂണ്ടായ് എന്നീ കമ്പനികളാണ് ഈ രംഗത്ത് നേട്ടം കൊയ്യുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 55,000 സി എന്‍ ജി കാറുകളാണ് വിറ്റത്. വാഗണ്‍ ആറിന്റെ സി എന്‍ ജി പതിപ്പിനാണ് കാര്‍ വിപണിയില്‍ കൂടുതല്‍ പ്രിയം. സി എന്‍ ജി കാറുകളുടെ ഉത്പാദനം കൂട്ടുമെന്ന് ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ പറഞ്ഞു. ഇപ്പോള്‍ മാരുതിയുടെ എട്ട് മോഡലുകളാണ് സി എന്‍ ജിയില്‍ പ്രവര്‍ത്തിക്കുന്നത്.
Wagon R is a popular CNG car, New Delhi, Business, Car, News, National.

പെട്രോളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ധനച്ചെലവില്‍ 61 ശതമാനം കുറവാണ് സി എന്‍ ജി ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്നത്. ഹ്യൂണ്ടായ് അവരുടെ ജനപ്രിയ മോഡലായ സാന്‍ട്രോയുടെ സി എന്‍ ജി വേരിയന്റ് കഴിഞ്ഞ മാസം അവതരിപ്പിച്ചു. സി എന്‍ ജി വ്യാപകമായി ലഭ്യമാകാത്തതാണ് ഇപ്പോള്‍ വില്പന കുറഞ്ഞ തോതിലാകാന്‍ കാരണം. കൂടുതല്‍ സി എന്‍ ജി പമ്പുകള്‍ വരുന്നതോടെ ഇത്തരം കാറുകളുടെ വില്‍പന കൂടുമെന്നാണ് കാര്‍ നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Wagon R is a popular CNG car, New Delhi, Business, Car, News, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?