Skip to main content

ഫ് ളാറ്റു വാഗ്ദാനം ചെയ്തു കബളിപ്പിച്ച കേസില്‍ ഹൈക്കോടതി വിധി പാലിക്കുന്നില്ലെന്ന് പരാതി

കോട്ടയം: (www.kvartha.com 08.11.2018) ഫ് ളാറ്റു വാഗ്ദാനം ചെയ്തു കബളിപ്പിച്ച കേസില്‍ ഹൈക്കോടതി വിധി പാലിക്കുന്നില്ലെന്ന് പരാതി. കുറിച്ചി സ്വദേശി പ്രതാപ് ഫ് ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ നല്‍കിയ പരാതിയില്‍ രണ്ടു മാസത്തിനകം നടപടി സ്വീകരിക്കാന്‍ റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും വിധി നടപ്പാകുന്നില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

റിയല്‍ എസ്‌റ്റേറ്റ് ഫ് ളാറ്റ് തട്ടിപ്പുകാര്‍ക്ക് കുടപിടിക്കുകയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ പരാതിക്കാരന്‍ ആരോപിച്ചു. കോട്ടയത്ത് ഒലിവ് ഗ്രൂപ്പ് നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തില്‍ ഫ് ളാറ്റിനായി കുറിച്ചി സ്വദേശി പ്രതാപ് വി ചാക്കോ 2013 ഒക്ടോബറിലാണ് 41.5 ലക്ഷം രൂപ കൈമാറി കരാറൊപ്പിട്ടത്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഫ് ളാറ്റ് നിര്‍മിച്ചു നല്‍കുമെന്നായിരുന്നു കരാറില്‍ പറഞ്ഞിരുന്നത്.

Builders cheating public; Complained field HC, Kottayam, News, Complaint, High Court of Kerala, Allegation, Flat, Kerala

എന്നാല്‍ ഈ സമയപരിധി കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും നിര്‍മാണം എങ്ങുമെത്താതിരുന്നതിനെ തുടര്‍ന്ന് അഡ്വാന്‍സ് തുക മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ നിര്‍മാതാക്കള്‍ ഇതിന് വിസമ്മതിച്ചതോടെയാണ് ഇത്തരം പ്രശനങ്ങളില്‍ ഇടപെടാന്‍ അധികാരമുള്ള റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് പ്രതാപ് പരാതി നല്‍കിയത്. എന്നാല്‍ റെറയുടെ ഭാഗത്ത് നിന്നും നടപടികള്‍ വൈകിയതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

വാദം കേട്ട കോടതി രണ്ടു മാസത്തിനുള്ളില്‍ പരാതിക്കാരന് തുക മടക്കി നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് റെറയ്ക്ക് നിര്‍ദേശം നല്‍കിയെങ്കിലും മൂന്നുമാസം പിന്നിടുമ്പോഴും നടപടികളുണ്ടായിട്ടില്ലെന്നാണ് പ്രതാപിന്റെ ആരോപണം. കോടതിക്ക് പുറത്ത് വിഷയം ഒത്തുതീര്‍പ്പാക്കാന്‍ പരാതിക്കാരന്‍ പല തവണ ശ്രമിച്ചെങ്കിലും ഫ് ളാറ്റ് നിര്‍മാതാക്കള്‍ തയ്യാറാകുന്നില്ലെന്നും പ്രതാപ് പറഞ്ഞു.

അഡ്വാന്‍സ് നല്‍കിയ തുകയില്‍ വലിയൊരു തുക ബാങ്ക് ലോണാണ്. ഇതിന്റെ പലിശ നിലവില്‍ പ്രതാപ് അടച്ചു കൊണ്ടിരിക്കുകയാണ്. വാടകവീട്ടില്‍ കഴിയുന്ന തനിക്കും കുടുംബത്തിനും വായ്പയുടെ ബാധ്യത താങ്ങാവുന്നതിലപ്പുറമാണെന്നും ഇദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Builders cheating public; Complained field HC, Kottayam, News, Complaint, High Court of Kerala, Allegation, Flat, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?