ഖാസി അനിശ്ചിതകാല സമരം: മുസ്ലിം ലീഗ് സമര മുഖത്തുണ്ടാകും: എം.സി ഖമറുദ്ദീന്‍
കാസര്‍കോട് (www.evisionnews.co): സി.എം ഉസ്താദിന്റ കൊലപാതകികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പുതിയ ബസ് സ്റ്റാന്റ്് ഒപ്പുമരച്ചുവട്ടില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്ന് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍ പറഞ്ഞു. മുസ്ലിം ലീഗിന്റെ വാര്‍ഡ്തല കമ്മിറ്റിയും പോഷക സഘടനകളും സമരരംഗത്തുണ്ടാകും. നിയമസഭയില്‍ ഈപ്രശ്‌നം നേരത്തെ തന്നെ ലീഗ് എം.എല്‍.എമാര്‍ പ്രശ്‌നമായി ഉന്നയിച്ചിരുന്നു. ഇനിയും ഈപ്രശ്‌നം നിയമസഭയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
അബൂബക്കര്‍ ഉദുമ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, മണ്ഡലം ലീഗ് പ്രസിഡണ്ട് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, നാസര്‍ ചായിന്റടി, മൂസ ബി. ചെര്‍ക്കള, അബ്ബാസ് ബീഗം സമരപന്തലിലെത്തി. ഉബൈദുള്ള കടവത്ത് സ്വാഗതവും ഷരീഫ് ചെമ്പരിക്ക നന്ദിയും പറത്തു.
Powered by Info News For You

Comments
Post a Comment