ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ മൂങ്ങയെ ക്രൂരമായി കൊന്ന് ദുര്‍മന്ത്രവാദം; വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍; പ്രചോദനമായത് യൂട്യൂബ് വീഡിയോ

ന്യൂഡല്‍ഹി: (www.kvartha.com 13.11.2018) ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ മൂങ്ങയെ ക്രൂരമായി കൊന്ന് ദുര്‍മന്ത്രവാദം നടത്തിയ സംഭവത്തില്‍ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍. ഡെല്‍ഹിയിലെ സുല്‍ത്താന്‍ പുരിയിലായിരുന്നു സംഭവം. തിങ്കളാഴ്ചയാണ് പോലീസ് ഇക്കാര്യം പുറത്തുവിട്ടത്.

40കാരനായ കനയ്യ എന്നയാളാണ് പിടിയിലായത്. യൂട്യൂബ് വീഡിയോ കണ്ടാണ് ഇയാള്‍ മൂങ്ങയെ കൊലപ്പെടുത്തി ദുര്‍മന്ത്രവാദം നടത്തിയത്. കനയ്യക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നുവെന്നും അവളെ തന്നിലേക്ക് ആകര്‍ഷിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു മന്ത്രവാദക്രിയ നടത്തിയതെന്നും പോലീസ് പറഞ്ഞു. എന്നാല്‍ ഇയാളുടെ കുടുംബത്തിന് ഇക്കാര്യങ്ങളൊന്നും അറിയില്ലായിരുന്നു. ദീപാവലിക്ക് ശേഷമാണ് കുടുംബം ഇയാളുടെ ദുര്‍മന്ത്രവാദത്തെ കുറിച്ച് അറിയുന്നതെന്നും പോലീസ് പറഞ്ഞു.

Man kills owl for black magic to attract woman he liked, News, New Delhi, Crime, Criminal Case, Police, Arrested, Family, Raid, National

ഞായറാഴ്ച മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കനയ്യയുടെ വീട്ടിലെ ഫ്രീസറില്‍ നിന്ന് മൂങ്ങയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മൂങ്ങയുടെ നഖവും ആന്തരികാവയവങ്ങളും ഇയാള്‍ വേര്‍പ്പെടുത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man kills owl for black magic to attract woman he liked, News, New Delhi, Crime, Criminal Case, Police, Arrested, Family, Raid, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?