ടിപ്പര്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്; ഡ്രൈവര്‍ക്ക് ഗുരുതരം, തീപിടുത്തം ഒഴിവായത് തലനാരിഴയ്ക്ക്

കുമ്പള: (www.kasargodvartha.com 29.11.2018) ദേശീയപാതയില്‍ കുമ്പള ജംഗ്ഷനില്‍ സ്വകാര്യബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ടിപ്പര്‍ ലോറി ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.40 മണിയോടെയാണ് അപകടമുണ്ടായത്. കാസര്‍കോട് -കുമ്പള- ഉപ്പള ബായാര്‍ റൂട്ടിലോടുന്ന ശിവപ്രസാദ് ബസും എതിരെ വന്ന ടിപ്പര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.

അപകടത്തെ തുടര്‍ന്ന് ബസിന്റെ എഞ്ചിന്‍ ഓഫാകാതെ തീപിടുത്തത്തിലേക്ക് നീങ്ങിയെങ്കിലും പോലീസിന്റെയും നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും സമയോജിത ഇടപെടലിനെ തുടര്‍ന്ന് എഞ്ചിന്‍ ഓഫ് ചെയ്യാന്‍ കഴിഞ്ഞതിനാല്‍ വലിയ ദുരന്തം ഒഴിവായി. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, fire, Kumbala, Accident, Bus, fire force, Bus Accident in Kumbala
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?