ഇലക്ട്രിക് പോസ്റ്റിന് പെയിന്റടിക്കരുത്; പിഴ വീഴും
കാഞ്ഞങ്ങാട്:(www.kasargodvartha.com 12/11/2018) ഇലക്ട്രിക് പോസ്റ്റുകള്‍ക്ക് പെയിന്റടിച്ച് പരസ്യം എഴുതുന്നതിനെതിരെ കര്‍ശന നടപടിയുമായി പോലീസ് രംഗത്ത്. ഇലക്ട്രിസിറ്റി അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് ഇലക്ട്രിക് പോസ്റ്റുകള്‍ക്ക് പെയിന്റടിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ കാഞ്ഞങ്ങാട് ഡിവൈഎഎസ്പി പി കെ സുധാകരന്‍ മുഴുവന്‍ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയത്. പെയിന്റടിച്ച് പരസ്യം എഴുതുന്നവര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നവും പരിപാടികളും എഴുതുന്നവര്‍ക്കും എതിരെയായിരിക്കും കേരള പോലീസ് ആക്ട് 120 ഡി വകുപ്പ് പ്രകാരം കേസെടുക്കുക. ഈ വകുപ്പു പ്രകാരം പ്രതിക്കെതിരെ 5,000 രൂപയായിരിക്കും പിഴ വിധിക്കുക.
എഴുതുന്ന സ്ഥാപനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികളാണെങ്കില്‍ ഇലക്ട്രിക് പോസ്റ്റ് സ്ഥിതിചെയ്യുന്ന സ്ഥലത്തെ പ്രാദേശിക നേതാക്കള്‍ക്കുമെതിരെയായിരിക്കും കേസെടുക്കുക. പെയിന്റടിച്ച് എഴുതിയവ പോലീസ് ഫോട്ടോയും വീഡിയോയും എടുത്ത് ശേഖരിക്കും. തുടര്‍ന്നായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യുക. ഇലക്ട്രിക് പോസ്റ്റുകള്‍ക്ക് പെയിന്റടിക്കുന്നതു മൂലം ലൈന്‍മാന്മാര്‍ക്ക് പോസ്റ്റില്‍ കയറാന്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയും ഒപ്പം തന്നെ വഴുതിവീണ് അപകടമുണ്ടാകുകയും ചെയ്യുന്നതായി കെഎസ്ഇബി അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അതാത് പോലീസ് സ്റ്റേഷനുകള്‍ മുഖേന നോട്ടീസുകള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, Kerala, Police, Electric post, Complaint, Don't paint Electric Post

Powered by Info News For You

Comments
Post a Comment