റദ്ദിച്ചാന്റെ സ്മരണക്ക് നെല്ലിക്കട്ട ജി.സി.സി- കെ.എം.സി.സിയുടെ 'കനിവ്' കുടിവെള്ള പദ്ധതി
നെല്ലിക്കട്ട (www.evisionnews.co): മുസ്ലിം ലീഗ് നേതാവും സുന്നീ മഹല്ല് ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും മഞ്ചേശ്വരം എം.എല്‍.എയുമായിരുന്ന പി.ബി അബ്ദുല്‍ റസാഖ് എന്ന റദ്ദുച്ചാന്റെ സ്മരണാര്‍ത്ഥം നെല്ലിക്കട്ടയില്‍ പാവപ്പെട്ട പത്തോളം കുടുംബങ്ങള്‍ക്കായി 'കനിവ് ' എന്ന പേരില്‍ കുടിവെള്ള പദ്ധതിയൊരുക്കുമെന്ന് ജി.സി.സി- കെഎംസിസി പ്രസിഡണ്ട് പി.സി അബു, ജനറല്‍ സെക്രട്ടറി ജാബിര്‍ കെ.എം, ട്രഷറര്‍ ഹമീദ് ബി.എ അറിയിച്ചു.
നെല്ലിക്കട്ട എന്ന നാടിനെ വളരെയേറെ സ്‌നേഹിക്കുകയും നെല്ലിക്കട്ടയുടെ ഉന്നതിക്ക് വേണ്ടി ആഹോരാത്രം പരിശ്രമിക്കുകയും സമസ്തമേഖലകളിലും സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്ത് ജനമനസില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്ന റദ്ദുച്ചാന്റെ വിയോഗം സമുദായത്തിനും സമൂഹത്തിനും തീരാനഷ്ടമാണ്. ആമഹാനുഭാവന്‍ പാവങ്ങള്‍ക്കെന്നും ആശ്രയവും അത്താണിയുമായിരുന്നു. രാഷ്ട്രീയ ജീവിതത്തില്‍ ഏറെ തിരക്കുള്ള സമയങ്ങളില്‍ പോലും നെല്ലിക്കട്ടയുടെ എന്താവശ്യങ്ങള്‍ക്ക് വേണ്ടിയും ഓടിയെത്താന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
ഒരിക്കല്‍ പരിചയപ്പെടുന്ന ആളുകളെ പോലും വലുപ്പചെറുപ്പം നോക്കാതെ സ്‌നേഹിച്ച മഹാമനസ്സിനുടമയായിരുന്നു അദ്ദേഹം. ഒരുമാസം മുമ്പ്, നെല്ലിക്കട്ട പ്രദേശത്തു നിന്നും ജിസിസി രാജ്യങ്ങളില്‍ പ്രവാസികളായ കെഎംസിസി പ്രവര്‍ത്തകര്‍ ഓണ്‍ലൈനിലൂടെ ഒത്തുകൂടി ഒരു കൂട്ടായ്മയുണ്ടാക്കിയപ്പോല്‍ അതിന് ഔപചാരികത കുറിച്ചതും റദ്ദുച്ചയായിരുന്നു. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളില്‍ ഒരുവനായി ജീവിച്ചു മണ്‍മറഞ്ഞു പോയ റദ്ദുച്ചാന്റെ ഒരിക്കലും മറക്കാത്ത ഓര്‍മകള്‍ ഒരു പ്രദേശത്തെ കുറേയധികം കുടുംബങ്ങളിലേക്ക് കുടിവെള്ളമായി എത്തിക്കാനുള്ള പദ്ധതിയില്‍ ബോര്‍വെല്‍, സ്റ്റോറേജ് ടാങ്ക്,പൈപ്പ് കണക്ഷന്‍ തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതി പൂര്‍ത്തീകരണത്തിനുള്ള ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
Powered by Info News For You

Comments
Post a Comment