തന്റെ തിരിച്ചറിയല്‍ കാര്‍ഡും ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രവും ഉപയോഗിച്ച് താനറിയാതെ തട്ടിപ്പ്; ഞെട്ടലില്‍ നിന്നും മുക്തമാകാതെ യു എ ഇയില്‍ അഞ്ച് തട്ടിപ്പുകേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട കാസര്‍കോട് സ്വദേശിയായ യുവാവ്
ദുബൈ: (www.kasargodvartha.com 23.11.2018) തന്റെ തിരിച്ചറിയല്‍ കാര്‍ഡും ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രവും ഉപയോഗിച്ച് താനറിയാതെ തട്ടിപ്പ്. യു എ ഇയില്‍ അഞ്ച് തട്ടിപ്പുകേസുകളില്‍ പ്രതിയായ കാസര്‍കോട് സ്വദേശിയായ യുവാവ് ഇപ്പോഴും ഞെട്ടലില്‍ നിന്നും മുക്തമായിട്ടില്ല. കാസര്‍കോട് പരപ്പ സ്വദേശി ഇബ്രാഹിമാണ് തട്ടിപ്പുകേസില്‍ കുടുങ്ങിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദ്യസംഭവമെന്ന് ഇബ്രാഹിം പറയുന്നു. സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി നാട്ടിലേക്ക് പോകുന്നതിനിടെ എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. ഇതോടെയാണ് താന്‍ തട്ടിപ്പുകേസില്‍പ്രതിചേര്‍ക്കപ്പെട്ടതായി അറിഞ്ഞത്. തുടര്‍ന്ന് സംഭവം അന്വേഷിച്ചപ്പോഴാണ് തന്റെ തിരിച്ചറിയല്‍ കാര്‍ഡും ഫേസ്ബുക്ക് പ്രൊഫല്‍ ചിത്രവും ഉപയോഗിച്ച് ആരോ തട്ടിപ്പ് നടത്തിയതായി വ്യക്തമായത്.
പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പേരില്‍ വന്‍ തുകയുടെ ഭാഗ്യസമ്മാനം അടിച്ചിട്ടുണ്ടെന്ന് ആളുകളെ വാട്‌സ്ആപ്പിലൂടെ തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത്. ഇരകളെ വിശ്വസിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഇബ്രാഹിമിന്റെ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ചിത്രവും നല്‍കുകയായിരുന്നു. ഇതാണ് യുവാവ് കേസില്‍ കുടുങ്ങാന്‍ കാരണമായത്. ഒരു കേസില്‍ ഇബ്രാഹിമിന്റെ നിരപരാധിത്വം ബോധ്യപ്പെട്ട് പോലീസ് വിടുതല്‍ നല്‍കിയെങ്കിലും പിന്നാലെ നിരവധി പരാതികള്‍ ഇബ്രാഹിമിനെതിരെ വന്നുകൊണ്ടേയിരിക്കുന്നു. സഹോദരന്‍മാരുടെ പാസ്‌പോര്‍ട്ടുകള്‍ ജാമ്യം വെച്ചാണ് പല കേസിലും പുറത്തിറങ്ങിയതെന്ന് ഇബ്രാഹിം വ്യക്തമാക്കുന്നു.
ഷാര്‍ജയില്‍ തസ്ഹീല്‍ സേവനകേന്ദ്രം ജീവനക്കാരനാണ് ഇബ്രാഹിം. അറബി പറയാന്‍ അറിയുന്നതിനാല്‍ ഉദ്യോഗസ്ഥരോട് കാര്യം ധരിപ്പിക്കാനും നിരപരാധിത്വം തെളിയിക്കാനും സാധിക്കുന്നതായി ഇബ്രാഹിം പറഞ്ഞു. എന്നാല്‍ ഒന്നിനു പിറകെ ഒന്നായി കേസുകള്‍ കുന്നുകൂടുകയാണ്. സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ തേടുകയാണ് ഇബ്രാഹിമിപ്പോള്‍. നിശ്ചയിച്ച സ്വന്തം വിവാഹത്തിന് പോലും നാട്ടില്‍ പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് യുവാവ്. ഇത്തരത്തില്‍ മറ്റു നിരവധി പേരും തട്ടിപ്പിനിരയായിട്ടുണ്ടാവാം എന്ന മുന്നറിയിപ്പും യുവാവ് നല്‍കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Dubai, Gulf, accused, Cheating, Crime, Youth cheated by unknown
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment