ജൂവലറിയില്‍ കടന്ന് കവര്‍ച്ച നടത്താന്‍ മോഷ്ടാക്കളുടെ ശ്രമം; വാള്‍ വീശി ഭയപ്പെടുത്തി ജീവനക്കാര്‍; പകച്ചുപോയ മോഷ്ടാക്കള്‍ ജീവനും കൊണ്ട് രക്ഷപ്പെട്ടു
കാനഡ : (www.kvartha.com 24.11.2018) ജൂവലറിയില്‍ കടന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച മോഷ്ടാക്കളെ വാള്‍ വീശി ഭയപ്പെടുത്തി ജീവനക്കാര്‍. ജൂവലറിയുടെ ഗ്ലാസ് തകര്‍ത്ത് അകത്ത് കടക്കാനുള്ള മോഷ്ടാക്കളുടെ ശ്രമമാണ് ജീവനക്കാര്‍ തകര്‍ത്തത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ജീവനക്കാര്‍ ഭയപ്പെടുത്തിയതോടെ പകച്ചുപോയ മോഷ്ടാക്കള്‍ ജീവനും കൊണ്ട് രക്ഷപ്പെട്ടു. കാനഡയിലെ മിസിസോഗയിലെ അശോക് ജൂവലേഴ്‌സിലാണ് സംഭവം.
കടയുടെ ഗ്ലാസ് തകര്‍ത്ത് അകത്ത് കടക്കാനായിരുന്നു മോഷ്ടാക്കളുടെ ശ്രമം . ഇവരുടെ കൈയില്‍ തോക്കും ഉണ്ടായിരുന്നു. ഒരാള്‍ ഗ്ലാസ് തകര്‍ത്ത് പകുതിയോളം പ്രവേശിച്ചെങ്കിലും തോക്ക് ജാം ആയതോടെ ശ്രമം വിഫലമായി. ഈ സമയത്താണ് വാളുമായി ജീവനക്കാര്‍ എത്തി മോഷ്ടാക്കളെ നേരിട്ടത്.
ഇതോടെ ആയുധം നഷ്ടമായ തങ്ങള്‍ക്ക് ജീവനക്കാരുടെ അക്രമത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ കവര്‍ച്ചക്കാര്‍ ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരുന്നു.

Keywords: Jewellery store workers draw swords to fend off intruders in daylight robbery attempt, News, Humor, Robbery, Gun attack, theft, World, Video.
Powered by Info News For You

Comments
Post a Comment