ഗജ ചുഴലിക്കാറ്റ്: തമിഴ് ജനതയെ സഹായിക്കാന്‍ കാസര്‍കോട് കലക്ട്രേറ്റിലും അവശ്യവസ്തുക്കളുടെ ശേഖരണം തുടങ്ങി, ജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ച് ജില്ലാ ഭരണകൂടം
കാസര്‍കോട്: (www.kasargodvartha.com 25.11.2018) ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന തമിഴ് ജനതയെ സഹായിക്കാന്‍ കാസര്‍കോട് കലക്ട്രേറ്റിലും അവശ്യവസ്തുക്കളുടെ ശേഖരണം തുടങ്ങി. ജനങ്ങളുടെ സഹകരണം ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിച്ചു. കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്നും വലിയ സഹായമാണ് കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിച്ചത്. ഇപ്പോള്‍ അവിടെയും സമാനമായ സാഹചര്യം ഉണ്ടായതിനെ തുടര്‍ന്നാണ് എല്ലാ ജില്ലയിലും കലക്ഷന്‍ പോയന്റുകള്‍ ആരംഭിച്ചിരിക്കുന്നത്. നിരവധി പേരെയാണ് തമിഴ്‌നാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.
ദുരിത ബാധിതരെ സഹായിക്കുന്നതിനായി കാസര്‍കോട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് അവശ്യ വസ്തുക്കളുടെ ശേഖരണം ആരംഭിച്ചിട്ടുള്ളത്. ശേഖരിച്ച വസ്തുക്കള്‍ തമിഴ്‌നാട്ടിലേക്ക് എത്തിച്ചു നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കും. വിവിധ സംഘടനകള്‍, ക്ലബ്ബുകള്‍, സര്‍ക്കാര്‍- സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്‍.ജി.ഒകള്‍ തുടങ്ങി എല്ലാവരുടെയും സഹായ സഹകരണം പ്രതീക്ഷിക്കുന്നതായി ജില്ലാ മുരന്തനിവാരണ വിഭാഗത്തിന്റെ കലക്ഷന്‍ സെന്ററിന്റെ ചുമതല വഹിക്കുന്ന ശ്രീജ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
കളക്ഷന്‍ സെന്റര്‍ 26.11.2018 മുതല്‍ 27.11.2018 വരെ രണ്ടു ദിവസത്തേക്കു കളക്ടറേറ്റില്‍ തുറന്നു പ്രവര്‍ത്തിക്കും. കളക്ഷന്‍ സെന്റര്‍ലേക്ക് എത്തിക്കുവാന്‍ താല്‍പര്യപ്പെടുന്ന വസ്തുക്കളുടെ ലിസ്റ്റ് താഴേ ചേര്‍ക്കുന്നു. (ഉപയോഗിക്കാത്ത പുതിയ വസ്തുക്കള്‍ നല്‍കണം).
1. ബെഡ് ഷീറ്റ്
2. പായ/ മാറ്റ്
3. സാരി
4. മുണ്ട്/ ലുങ്കി
5. നൈറ്റി
6. അടിവസ്ത്രങ്ങള്‍ - സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കും
7. സാനിറ്ററി നാപ്പ്കിന്‍ / പാഡ്
8. ടോര്‍ച്ച്, ബാറ്ററി
9. ടവ്വല്‍
10. കുട്ടികള്‍ക്കുള്ള ഡയപ്പര്‍
11. പ്രായമായവര്‍ക്കുള്ള ഡയപ്പര്‍
12. മെഴുകുതിരി, തീപ്പെട്ടി
13. സോപ്പ്
14. പാദരക്ഷകള്‍ - സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കും
15. കൊതുക് തിരി
സ്ഥലം: ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രം (കണ്‍ട്രോള്‍ റൂം), സിവില്‍ സ്റ്റേഷന്‍, കാസര്‍കോട്
കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ടറേറ്റുമായി ബന്ധപ്പെടേണ്ട നമ്പറുകള്‍: 04994 257700, +919892582468

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Gaja cyclone; Tamil Nadu natives needs your help
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Gaja cyclone; Tamil Nadu natives needs your help
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment