ശബരിമല സന്ദര്‍ശിച്ച് ആചാരം തെറ്റിക്കാന്‍ തൃപ്തി ദേശായിയെ വിളിച്ചുവരുത്തിയത് മുഖ്യമന്ത്രി; ഫോണ്‍ പരിശോധിക്കണമെന്ന് ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍

നെടുമ്പാശ്ശേരി: (www.kvartha.com 16.11.2018) സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശബരിമല സന്ദര്‍ശിച്ച് ആചാരം തെറ്റിക്കാന്‍ തൃപ്തി ദേശായിയെ വിളിച്ചുവരുത്തിയതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും, മുഖ്യമന്ത്രിയുടെ ഫോണ്‍ പരിശോധിക്കണമെന്നും ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍. തൃപ്തി ദേശായിക്കെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു അദ്ദേഹം.

തൃപ്തി ദേശായിയുടേയും മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ സെക്രട്ടറിമാരുടെയും ടെലിഫോണ്‍ കോളുകള്‍ പരിശോധിക്കണം. ആചാരം ലംഘിക്കാനായി തൃപ്തിയെ പിണറായി വിളിച്ചുവരുത്തുകയായിരുന്നു. അതിനാല്‍ തന്നെ ഒരു കാരണവശാലും തൃപ്തി ദേശായിയെ ശബരിമലയിലോ, അയ്യപ്പന്റെ പൂങ്കാവനത്തിലോ കാലുകുത്തിക്കാന്‍ അനുവദിക്കില്ലെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.

A.N Radhakrishnan criticize Pinarayi Vijayan related to Thripthi Desai arrive to Kerala, Nedumbassery Airport, News, Politics, Controversy, Trending, Sabarimala Temple, Women, Nedumbassery Airport, Protesters, Kerala

വെള്ളിയാഴ്ച പുലര്‍ച്ചെ നാലരമണിയോടെയാണ് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും അഞ്ച് സ്ത്രീകളും നെടുമ്പാശേരിയിലെത്തിയത്. ബി.ജെ.പി പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് ഇവര്‍ക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ ഇതുവരെ ആയിട്ടില്ല.

അതിനിടെ ആലുവ തഹസില്‍ദാര്‍ തൃപ്തിയോട് ചര്‍ച്ച നടത്തുകയും തിരിച്ചുപോകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ എന്തുവന്നാലും അയ്യപ്പനെ കാണുമെന്ന ഉറച്ചവിശ്വാസത്തിലാണ് തൃപ്തി. അതിനിടെ വിമാനത്താവളത്തില്‍ നിന്നും പുറത്തുകടക്കാനായി ഇവര്‍ ടാക്‌സിയെ വിളിച്ചെങ്കിലും ടാക്‌സിക്കാര്‍ പ്രതിഷേധത്തെ ഭയന്ന് അതിന് തയ്യാറായില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: A.N Radhakrishnan criticize Pinarayi Vijayan related to Thripthi Desai arrive to Kerala, Nedumbassery Airport, News, Politics, Controversy, Trending, Sabarimala Temple, Women, Nedumbassery Airport, Protesters, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?