നവകേരളം ശില്‍പ്പശാലയില്‍ തത്സമയം വീക്ഷിച്ചത് മുപ്പതിനായിരത്തോളം ജനപ്രതിനിധികള്‍
തിരുവനന്തപുരം:(www.kvartha.com 27/11/2018) കേരളത്തിലെ തദ്ദേശ സ്വയംഭരണ ചരിത്രത്തില്‍ സുതാര്യതയുടെ പുതിയ അധ്യായമെഴുതി, നവകേരളശില്‍പ്പശാല തല്‍സമയം വീക്ഷിച്ചത് 30,000 ഓളം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും. സംസ്ഥാനത്തെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ശില്‍പശാല തല്‍സമയം പ്രദര്‍ശിപ്പിച്ചു. 941 ഗ്രാമപ്പഞ്ചായത്തുകളുടെയും 152 ബ്ലോക്ക് പഞ്ചായത്തുകളുടെയും 14 ജില്ലാ പഞ്ചായത്തുകളുടെയും ആറ് കോര്‍പറേഷനുകളുടെയും 87 നഗരസഭകളുടെയും അധ്യക്ഷന്‍മാരോ അവരുടെ പ്രതിനിധികളോ പങ്കെടുത്ത പരിപാടി വിക്ടേഴ്‌സ് ചാനലാണ് തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നത്. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരുമിച്ചിരുന്ന് പരിപാടി വീക്ഷിക്കാനും ഓണ്‍ലൈനായി ചോദ്യങ്ങള്‍ ഉന്നയിക്കാനും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളും നഗരസഭകളും അവസരമൊരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം ഓഡിറ്റോറിയത്തില്‍ ഇന്നും നാളെയുമായി (നവം. 27, 28) നടക്കുന്ന ശില്പശാല രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ശില്പശാലയുടെ ആദ്യ ദിവസമായ ഇന്നലെ സംസ്ഥാനത്തിന്റെ പ്രളയാനന്തര സാഹചര്യവും ലൈഫ്, ഹരിത കേരളം, എന്നീ മിഷനുകളുടെ പ്രവര്‍ത്തന പുരോഗതിയും വിശദമായി വിലയിരുത്തി.
തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരും ജനപ്രതിനിധികളും ഉന്നയിച്ച സംശയങ്ങളും നവകേരള മിഷനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച ആശങ്കകളും ശില്‍പ്പശാല ചര്‍ച്ച ചെയ്തു. പ്രേക്ഷകരുടെ അഭിപ്രായങ്ങളും സംശയങ്ങളും തല്‍സമയം അറിയിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈനായി ലഭിച്ച 500ഓളം ചോദ്യങ്ങളും, സദസ്സില്‍ നിന്നുയര്‍ന്ന സംശയങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. ശില്‍പശാലയില്‍ രൂപപ്പെടുന്ന പൊതു അഭിപ്രായങ്ങള്‍ക്കനുസരിച്ച് പുതിയ തീരുമാനങ്ങളും നടപടികളും ഉണ്ടാകുമെന്ന് ആദ്യ സെഷനില്‍ അധ്യക്ഷനായ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു.
ഇത്രയധികം ജനപ്രതിനിധികള്‍ തല്‍സമയം പങ്കെടുക്കുന്ന പരിപാടി സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Chief Minister, Inauguration, Nava Keralam workshop live watching 30,000 officials

Powered by Info News For You

Comments
Post a Comment