ഷാനവാസ് എം.പിയുടെ മൃതദേഹം ഉച്ചയോടെ നെടുമ്പാശേരിയിലെത്തിക്കും ഖബറടക്കം നാളെ
കൊച്ചി (www.evisionnews.co): അന്തരിച്ച കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ടും വയനാട് എംപിയുമായ എം. ഐ ഷാനവാസിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ വിമാനത്തില്‍ നെടുമ്പാശേരിയിലെത്തിക്കും. ശേഷം നോര്‍ത്തിലെ റയില്‍വെ സ്റ്റേഷന്‍ റോഡിലുള്ള വസതിയില്‍ പൊതുദര്‍ശനം. മൂന്നു മണി മുതല്‍ ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11 മണിക്ക് കലൂര്‍ തോട്ടത്തുംപടി ഖബര്‍സ്ഥാനില്‍ സംസ്‌കരിക്കും.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ അണുബാധയെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്നു കഴിഞ്ഞ മാസം 31നാണ് ഷാനവാസിനെ ക്രോംപേട്ടിലെ ഡോ. റേല മെഡിക്കല്‍ ആന്റ് റിസേര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ചത്.
Powered by Info News For You

Comments
Post a Comment