ബാങ്ക് വായ്പാ വാങ്ങിത്തരാമെന്നു പറഞ്ഞ് തട്ടിപ്പ്; രണ്ടുപേര്‍ അറസ്റ്റില്‍

അഞ്ചല്‍:(www.kvartha.com 25/11/2018) ബാങ്കില്‍ നിന്നും വായ്പ തരപ്പെടുത്തി നല്‍കാമെന്നു വാഗ്ദാനം നല്‍കി പലരില്‍ നിന്നായി ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിവന്ന സംഘത്തിലെ രണ്ടുപേരെ ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തവുരം കുറ്റിച്ചാല്‍ സ്വദേശികളായ അനൂപ് (29), ആരോമല്‍ (33) എന്നിവരെയാണ് ഏരൂര്‍ എസ്‌ഐ ഡി സുധീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഐഡിബിഐ പോലെയുള്ള ബാങ്കുകളില്‍ നിന്നും വായ്പ തരപ്പെടുത്തി നല്‍കാമെന്നു വാഗ്ദാനം നല്‍കിയാണ് ഇവര്‍ പലരില്‍ നിന്നും പണം തട്ടിയെടുത്തത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടവര്‍ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നത് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചു വരികയായിരുന്നു. രണ്ട് ദിവസം മുമ്പ് ഏരൂര്‍ പ്രദേശത്തെ ചിലര്‍ കബളിപ്പിക്കപ്പെട്ടതായി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ വിവരം കൊല്ലം ഇന്റലിജന്‍സ് ഓഫീസറെ അറിയിക്കുകയും അദ്ദേഹം അഞ്ചല്‍, പുനലൂര്‍ മേഖലകളിലെ പോലീസ് ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചു പ്രതികളെ പിടിക്കാനുള്ള തന്ത്രം മെനയുകയായിരുന്നു.

News, Kerala, Cheating, Police, Arrest, Court, Remanded, Two arrested on bank loan cheating case

ഇതിന്റെ അടിസ്ഥാനത്തില്‍ കബളിപ്പിക്കപ്പെട്ടവരുടെ യോഗം ഏരൂരില്‍ ചേരുകയും യോഗത്തിലേക്ക് അനൂപിനേയും ആരോമലിനേയും തന്ത്രപൂര്‍വം ക്ഷണിച്ചു വരുത്തുകയുമായിരുന്നു. യോഗത്തിനെത്തിയ രണ്ടു പേരേയും പോലീസ് കൈയോടെ പിടികൂടി. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Cheating, Police, Arrest, Court, Remanded, Two arrested on bank loan cheating case 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?