യൂത്ത്‌ ലീഗ് യുവജന യാത്ര: മഞ്ചേശ്വരത്ത് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു


കാസര്‍കോട് (www.evisionnews.co): വര്‍ഗ്ഗീയ മുക്ത ഭാരതം അക്രമരഹിത കേരളം ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ എന്ന മുദ്രാവാക്യവുമായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ 24ന് ആരംഭിക്കുന്ന യൂത്ത് ലീഗ് യുവജന യാത്രയുടെ ഉദ്ഘാടനം നടക്കുന്ന മഞ്ചേശ്വരം ഉദ്യാവരത്ത് സ്വഗതസംഘം ഓഫീസ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടും സംഘാടക സമിതി ചെയര്‍മാനുമായ എം.സി ഖമറുദ്ധീന്‍ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് എ മുക്താര്‍ അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി നാസര്‍ ഇടിയ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ടി.എ മൂസ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്, ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, ഹാരിസ് പട്ട്‌ള, അസീസ് കളത്തൂര്‍, റഹ്മാന്‍ ഗോള്‍ഡന്‍, പി.എച്ച് അബ്ദുല്‍ ഹമീദ്, കെ. റഹ്മത്തുള്ള, അസീസ് ഹാജി, അബ്ദുല്‍ മജീദ് ബി.എ, ഹുസൈന്‍ മച്ചംമ്പാടി, ഇബ്രാഹിം കൊമ്പക്കുദി, മുസ്തഫ ഉദ്യാവര്‍, മൂസ തോക്ക, സുബൈര്‍ മാസ്റ്റര്‍, ഹാരിസ് പാവൂര്‍, പി.വൈ ആസിഫ്, സിദ്ധീഖ് മഞ്ചേശ്വരം, റഹീം പള്ളം, ബി.എം മുസ്തഫ, ഫാറൂഖ് ചെക്ക് പോസ്റ്റ്, അബ്ദുല്ല കജ, യു.എ ഖാദര്‍, സിദ്ധീഖ് കജ, മൊയ്തീന്‍ കുഞ്ഞി പ്രിയ സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?