ടെറസില്‍ നിന്നും വീണ് വീട്ടമ്മ ദാരുണമായി മരിച്ചു
കാസര്‍കോട് (www.evisionnews.co): ടെറസില്‍ നിന്നും വീണ് കാല്‍വഴുതി വീണ് വീട്ടമ്മ ദാരുണമായി മരിച്ചു. പരവനടുക്കം മണിയങ്ങാനത്തെ പരേതനായ മാധവന്റെ ഭാര്യ തമ്പായി (63) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വീടിന്റെ ടെറസിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തമ്പായിയെ ഉടന്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മക്കള്‍: നാരായണന്‍, സുജാത. മരുമക്കള്‍: സുജാത, നിധിന്‍. ഏക സഹോദരി പാറു.
Powered by Info News For You

Comments
Post a Comment