നിലത്ത് കിടന്നുറങ്ങിയ ആറ് ജീവനക്കാരെ വിമാനക്കമ്പനി പിരിച്ചുവിട്ടു


(www.evisionnews.co) നിലത്ത് കിടന്നുറങ്ങിയ ആറ് ജീവനക്കാരെ വിമാനക്കമ്പനി പിരിച്ചുവിട്ടു. ഇവര്‍ നിലത്ത് കിടന്നുറങ്ങിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് കമ്പനിയുടെ സല്‍പേരിന് കളങ്കം ചാര്‍ത്തിയെന്നും സ്ഥാപനത്തിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും ആരോപിച്ചാണ് ഇവരെ റയാന്‍ എയര്‍ പിരിച്ചുവിട്ടിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ 14 ന് പോര്‍ച്ചുഗീസിലേക്കുള്ള റയല്‍ എയര്‍ വിമാനം വഴിതിരിച്ചു വിട്ടിരുന്നു. ഇതോടെ യാത്ര മുടങ്ങിയ ജീവനക്കാര്‍ മലാഗ വിമാനത്താവളത്തിലാണ് താമസിച്ചത്. ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വിമാനക്കമ്പനി പരാജയപ്പെട്ടിരുന്നു. ഇതോടെ ഇവര്‍ നിലത്താണ് കിടുന്നുറങ്ങിയത്. ഇതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?