സീറതുന്നബി അക്കാദമിക് കോഫറന്‍സിന് സമാപനം

കാസര്‍കോട്: (www.kvartha.com 15.11.2018) എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സീറത്തുന്നബി അക്കാദമിക് സമ്മിറ്റ് കാസര്‍കോട് സമാപിച്ചു. രാവിലെ മുതല്‍ വിവിധ വേദികളിലായി നടന്ന സംഗമത്തില്‍ രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നുമുള്ള ഗവേഷക വിദ്യാര്‍ഥികളും പഠിതാക്കളും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

രാവിലെ ടൗഹാളില്‍ നടന്ന ചടങ്ങില്‍ സമസ്ത മുശാവറ അംഗവും ജാമിഅ സഅദിയ്യ പ്രിന്‍സിപ്പളുമായ ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍ കീ നോട്ട്് അവതരിപ്പിച്ചു. മാണിക്കോത്ത് എ പി അബ്ദുല്ല മുസ് ലിയാര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി സംസാരിച്ചു. സെമിനാറുകള്‍ക്ക് ഡോ ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല, ഡോ ഹുസൈന്‍ രണ്ടത്താണി, ഡോ അബൂബക്കര്‍ നിസാമി, അബ്ദുല്‍ ബസീര്‍ സഖാഫി പിലാക്കല്‍, ഡോ മുഹമ്മദ് അസ്ഹരി പ്രസീഡിയം നിയന്ത്രിച്ചു. പ്രവാചക ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളെ സ്പര്‍ശിക്കുന്ന അക്കാദമിക് മുപ്പത് പ്രബന്ധങ്ങളാണ് സെമിനാറില്‍ അവതരിപ്പിച്ചത്.
Seeratunabi Academic conference ends, Kasaragod, News, SSF, Kerala.

സമാപന സമ്മേളനം കേരള മുസ് ലിം ജമാഅത്ത് പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ടയുടെ അധ്യക്ഷതയുടെ സമസ്ത വൈസ് പ്രസിഡന്റ് ശിറിയ ആലികുഞ്ഞി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡോ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി മദ്ഹു റസൂര്‍ പ്രഭാഷണം നടത്തി. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി,  മജീദ് ഫൈസി കടാങ്കോട്, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, സഈദ് അലവി ഖാസിമി, കെ അബ്ദുര്‍ റശീദ് സഖാഫി, സി പി ഉബൈദുല്ലാ സഖാഫി സംസാരിച്ചു. സി കെ റാശിദ് ബുഖാരി സ്വാഗതം പറഞ്ഞു.

Keywords: Seeratunabi Academic conference ends, Kasaragod, News, SSF, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?