റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ മകള്‍ വിവാഹിതയായി; മുഖ്യമന്ത്രിയടക്കം വി ഐ പികളെ കൊണ്ട് കല്യാണമണ്ഡപം നിറഞ്ഞു
കാസര്‍കോട്: (www.kasargodvartha.com 25.11.2018) റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ - സാവിത്രി ദമ്പതികളുടെ മകള്‍ നീലി ചന്ദ്രനും കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ കുഞ്ഞികൃഷ്ണന്‍ നായര്‍ - സരസമ്മ ദമ്പതികളുടെ മകന്‍ വിഷ്ണുവിന്റെയും വിവാഹം കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം വി ഐ പികളെ കൊണ്ട് കല്യാണ മണ്ഡപം നിറഞ്ഞു.
മന്ത്രിമാരായ തോമസ് ഐസക്ക്, ഇ.പി ജയരാജന്‍, എ.കെ ബാലന്‍, ജി സുധാകരന്‍, എ.സി മൊയ്തീന്‍, കെ.കെ ശൈലജ, വി.എസ് സുനില്‍കുമാര്‍, പി തിലോത്തമന്‍, കെ രാജു, എ.കെ. ശശീന്ദ്രന്‍, ടി.പി രാമകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ.ടി ജലീല്‍, എം.എം മണി, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, ഡെപ്യൂട്ടി സ്പീക്കര്‍ പി ശശി എന്നിവരും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് വധു- വരന്മാര്‍ക്ക് മംഗളാശംസകള്‍ നേര്‍ന്നു. മുഖ്യമന്ത്രിയുടെ ഭാര്യ വാസന്തി, പൊളിട്ടിക്കല്‍ സെക്രട്ടറി എം വി ജയരാജന്‍, സി ദിവാകരന്‍, കെ ടി മോഹനന്‍, പന്ന്യന്‍ രവീന്ദ്രന്‍, പി കുരണാകരന്‍ എം പി, ശ്രീമതി എം പി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എം സി ഖമറുദ്ദീന്‍, ഹക്കീം കുന്നില്‍, അസീസ് കടപ്പുറം തുടങ്ങിയ വിവിധ രാഷ്ട്രീയ- സാംസ്‌കാരിക നേതാക്കളും സംബന്ധിച്ചു.
രാവിലെ 10 മണിയോടെയാണ് മുഖ്യമന്ത്രി ടൗണ്‍ ഹാളിലെത്തിയത്. ചായ സല്‍ക്കാരമാണ് പന്തലിലൊരുക്കിയത്. ലളിതമായ ചടങ്ങിലൂടെയാണ് വിവാഹം കഴിഞ്ഞത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ തടയുമെന്ന് ബി ജെ പി നേതാക്കള്‍ പ്രഖ്യാപിച്ചതിനാല്‍ വന്‍ സുരക്ഷയാണ് മുഖ്യമന്ത്രിക്ക് കാസര്‍കോട്ട് ഒരുക്കിയത്.
Keywords: Kerala, kasaragod, news, Minister, E.Chandrashekharan, MLA, Pinarayi-Vijayan, Wedding, Top-Headlines, Revenue minister E Chandrashekharan's daughter married

Powered by Info News For You
Comments
Post a Comment