എസ്.വൈ.എസ് മീലാദ് വിളംബര റാലി ഏഴിന് കാഞ്ഞങ്ങാട്ട്

കാസര്‍കോട് (www.evisionnews.co): സുന്നീ യുവജന സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് വിളംബര റാലി ഏഴിന് കാഞ്ഞങ്ങാട് നടത്തും. റാലി കാഞ്ഞങ്ങാട് പുതിയോട്ട മഖാം പരിസരത്ത് നിന്ന് ആരംഭിച്ചു നോര്‍ത്ത് കോട്ടച്ചേരിയില്‍ സമാപിക്കും. കാമ്പയിനോടനുബന്ധിച്ച് മണ്ഡലം തലത്തില്‍ മെഹ്ഫിലേ അഹ്‌ലുബൈത്ത്, ടേബിള്‍ ടോക്ക്, മീലാദ് റാലി, പഞ്ചായത്ത് തലത്തില്‍ ഗുല്‍ഷനെ അത്ത്, മൗലീദ് മുസാബഖ. ശാഖ തലങ്ങളില്‍ മെഹ്മാനെ മൗലിദ് തുടങ്ങിയവ നടത്താനും ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എ ഖാസിം മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, ഷരീഫ് ഹാജി പടന്ന, എസ്.പി സ്വലാഹുദ്ധീന്‍ മൊ ഗ്രാല്‍പുത്തുര്‍, ഹംസതു സഅദി, യു. സഅദ് ഹാജി, സയ്യിദ് ഹാദീ തങ്ങള്‍, അഷ്‌റഫ് മിസ്ബാഹി, ഹംസ ഹാജി പള്ളിപ്പുഴ, അസീസ് അഷ്‌റഫി പാണത്തൂര്‍ പ്രസംഗിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?