ശബരിമലയില്‍ നടന്നുകൊണ്ടിരിക്കുന്നത് ചിലരുടെ സ്വകാര്യ താല്‍പര്യങ്ങള്‍; അത്തരം രീതികള്‍ക്ക് മുന്നില്‍ കണ്ണും കെട്ടി നോക്കിനില്‍ക്കാനാകില്ല
കൊച്ചി: (www.kvartha.com 23.11.2018) ശബരിമലയില്‍ നടന്നുകൊണ്ടിരിക്കുന്നത് ചിലരുടെ സ്വകാര്യ താല്‍പര്യങ്ങളാണെന്നും അത്തരം രീതികള്‍ക്ക് മുന്നില്‍ കണ്ണും കെട്ടി നോക്കിനില്‍ക്കാനാകില്ലെന്നും ഹൈക്കോടതി. ശയന പ്രദക്ഷിണം നടത്താന്‍ അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.
ശബരിമലയില്‍ എത്രയും പെട്ടെന്ന് സമാധാനാന്തരീക്ഷം തിരികെ കൊണ്ടു വരണമെന്ന് നിര്‍ദേശിച്ച കോടതി ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. സര്‍ക്കാര്‍ സത്യവാങ്മൂലം വൈകിയതിലെ അതൃപ്തിയും ഹൈക്കോടതി മറച്ചുവച്ചില്ല. പതിനൊന്നാം മണിക്കൂറില്‍ സമര്‍പ്പിച്ചാല്‍ എങ്ങനെ പരിശോധിക്കുമെന്ന് ചോദിച്ച കോടതി ഇന്ന് പരിഗണിക്കണമെങ്കില്‍ ഇന്നലെ സമര്‍പ്പിക്കേണ്ടതായിരുന്നുവെന്നും പരിഹസിച്ചു. എന്നാല്‍ രേഖകള്‍ എടുക്കുന്നതിലുണ്ടായ കാലതാമസമാണ് വിനയായതെന്ന് എജി വ്യക്തമാക്കി .
അതേസമയം ദേവസ്വം ബോര്‍ഡിന്റെ ഫണ്ട് കോടതി അനുമതിയില്ലാതെ ചെലവഴിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ശബരിമലയിലും സന്നിധാനത്തും സേവനമനുഷ്ടിക്കുന്ന പോലീസുകാര്‍ക്ക് വേണ്ട താമസ സൗകര്യം, ഭക്ഷണം എന്നിവ നല്‍കുന്നത് പോലീസ് വകുപ്പ് തന്നെയാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വിശദമാക്കി. അതേസമയം സന്നിധാനത്തുള്ള പോലീസുകാര്‍ക്ക് ഭക്ഷണവും താമസവും നല്‍കാന്‍ തയ്യാറാണെന്ന് ദേവസ്വം ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കി.
15000 പോലീസുകാര്‍ ശബരിമലയില്‍ ഉണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. എന്നാല്‍ 3000ല്‍ താഴെ മാത്രം പോലീസുകാരാണ് ഇവിടെയുള്ളതെന്ന് കോടതി നിരീക്ഷിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala high court on Sabarimala, Kochi, News, Sabarimala Temple, Women, Criticism, Kerala, Religion.

Powered by Info News For You

Comments
Post a Comment