മെഡിക്കല്‍ കോളജിന് വീണ്ടും തറക്കല്ലിടല്‍: മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഡികളാക്കുകയാണെന്ന് എ അബ്ദുര്‍ റഹ് മാന്‍
കാസര്‍കോട്: (www.kasargodvartha.com 24.11.2018) കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ജില്ലക്ക് അനുവദിച്ച് കാസര്‍കോട് ബദിയഡുക്ക ഉക്കിനടുക്കയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 2013 നവംബര്‍ മാസത്തില്‍ തറക്കല്ലിട്ട് പ്രവര്‍ത്തനമാരംഭിച്ച കാസര്‍കോട് മെഡിക്കല്‍ കോളജിന് വീണ്ടും തറക്കല്ലിടുന്ന മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഡികളാക്കുകയും സ്വയം അപഹാസ്യനാവാന്‍ ശ്രമിക്കുകയുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ പ്രസ്താവിച്ചു.
മെഡിക്കല്‍ കോളജിന് കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി അന്നത്തെ സര്‍ക്കാര്‍ 25 കോടി രൂപ അനുവദിക്കുകയും പ്രവര്‍ത്തി ആരംഭിക്കുകയും അക്കാദമി ബ്ലോക്കിന്റെ പണി പൂര്‍ത്തീകരിക്കുകയും ചെയ്തതാണ്. 2015ല്‍ നബാര്‍ഡില്‍ നിന്നും അനുവദിച്ച 68 കോടി രൂപയുടെ ധന സഹായത്തോടെ ആശുപത്രി കെട്ടിട സമുച്ചയത്തിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അധികാരത്തില്‍ വന്ന ഇടത് സര്‍ക്കാര്‍ ടെണ്ടറിന് അംഗീകാരം നല്‍കാന്‍ വര്‍ഷങ്ങളോളം കാല താമസം വരുത്തകയും പ്രവര്‍ത്തി വൈകിപ്പിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. ഇക്കാര്യത്തില്‍ സിപിഎമ്മിന്റെയും സര്‍ക്കാറിന്റെയും നിഷേധാത്മക നിലപാട് ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്. ഇത് മൂടി വെക്കുന്നതിനാണ് ഒരു മുഖ്യമന്ത്രി തറക്കല്ലിട്ട മെഡിക്കല്‍ കോളേജിന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു മുഖ്യമന്ത്രി തറക്കല്ലിടുന്നത്. ഇത് കേട്ട് കേള്‍വി പോലുമില്ലാത്ത സംഭവമാണ്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കാസര്‍കോട് മെഡിക്കല്‍ കോളജ് നിര്‍മ്മാണത്തിന് വേണ്ടി ഒരു നയാ പൈസ പോലും അനുവദിക്കുകയോ ബജറ്റുകളില്‍ തുക നീക്കിവെക്കുകയോ ചെയ്തിട്ടില്ല. യുഡിഎഫ് അനുവദിച്ച പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനും പങ്ക് പറ്റാനും വരുന്ന മുഖ്യമന്ത്രി ഇടത് സര്‍ക്കാര്‍ അധികാരത്താല്‍ വന്നതിന് ശേഷം എത്ര രൂപ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കണം. മെഡിക്കല്‍ കോളജ് നിര്‍മ്മാണത്തിന് നേരത്തെ തടസ്സവാദം ഉന്നയിച്ച സിപിഎമ്മിനും എംപിക്കും എതിരെയുള്ള ജന രോഷം മറച്ച് പിടിക്കാനാണ് ഇരട്ടക്കല്ലിടാന്‍ മുഖ്യമന്ത്രി എത്തുന്നതെന്നും ഇത് ജനങ്ങളെ വിഡ്ഡികളാക്കലാണെന്നും അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു.
Keywords: Kerala, kasaragod, news, Medical College, UDF, Pinarayi-Vijayan, Muslim-league, A Abdur Rahman

Powered by Info News For You

Comments
Post a Comment