ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടി; ജനപ്രതിനിധിസഭയില്‍ ഡമോക്രാറ്റിന് മുന്നേറ്റം; സൗത്ത് ഡെക്കോഡക്ക് ആദ്യ വനിതാ ഗവര്‍ണര്‍
വാഷിംഗ്ടന്‍: (www.kvartha.com 07.11.2018) അമേരിക്കയില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. യുഎസിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വീറും വാശിയും ഏറിയ തെരഞ്ഞെടുപ്പിന്റെ വിധിയെഴുത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.
ഇടക്കാല തെരഞ്ഞെടുപ്പിന്റെ ഫലം പ്രസിഡന്റ് ട്രംപിന്റെ രണ്ടുവര്‍ഷത്തെ ഭരണത്തിന്‍മേലുള്ള വിലയിരുത്തലായാണു കണക്കാക്കുന്നത്. സെനറ്റില്‍ ഭൂരിപക്ഷം നിലനിര്‍ത്താനായത് ആശ്വാസമാണെങ്കിലും ട്രംപിന് വളരെ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ എട്ട് വര്‍ഷത്തിന് ശേഷം ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചത് തിരിച്ചടിയാണ്.
ജനപ്രതിനിധിസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ 114 മില്യന്‍ പൗരന്‍മാര്‍ വോട്ട് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2014ല്‍ ഇതു 83 മില്യനായിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ടെക്‌സസില്‍ ടെഡ് ക്രൂസ് സെനറ്റ് സീറ്റ് നിലനിര്‍ത്തി. എതിരാളി ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ബെറ്റൊ ഒ റൗര്‍ക്കിയെയാണു പരാജയപ്പെടുത്തിയത്.
സൗത്ത് ഡെക്കോഡ സംസ്ഥാനത്തിന് ആദ്യ വനിതാഗവര്‍ണറെയാണ് ലഭിച്ചിരിക്കുന്നത്. റിപ്പബ്ലിക്കന്‍ ടിക്കറ്റില്‍ മത്സരിച്ച ക്രിസ്റ്റി നൊയിം ആണ് ചരിത്രവിജയം നേടിയിരിക്കുന്നത്. 205 സീറ്റ് നേടി ഡമോക്രാറ്റുകള്‍ മുന്നിലാണ്. 190 സീറ്റിലാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ വിജയിച്ചിരിക്കുന്നത്.
ജനപ്രതിനിധിസഭയില്‍ കേവലഭൂരിപക്ഷത്തിനു വേണ്ട 218 സീറ്റ് ഡമോക്രാറ്റുകള്‍ നേടുമെന്ന് ഉറപ്പായി. നിലവില്‍ 196 സീറ്റ് ഡമോക്രാറ്റുകള്‍ നേടിയപ്പോള്‍ 182 റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളാണു വിജയിച്ചിരിക്കുന്നത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റിലെ ഭൂരിപക്ഷം നിലനിര്‍ത്തി. ആകെ 100 സീറ്റുകളുള്ള സെനറ്റിലെ 35 സീറ്റിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്. നേരത്തെ 51 അംഗങ്ങളുടെ ഭൂരിപക്ഷം ഉണ്ടായിരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഈ അംഗബലം തുടരാനായി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 43 സീറ്റിലാണ് ഡമോക്രാറ്റുകള്‍ വിജയിച്ചിരിക്കുന്നത്.
കടുത്ത മല്‍സരം നടന്ന ഫ്‌ളോറിഡയില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്കു കനത്ത തിരിച്ചടിയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഗവര്‍ണര്‍ സ്ഥാനാര്‍ഥി റോണ്‍ ഡിസാന്റിസ് വിജയിച്ചു. ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയും തലഹാസി മേയറുമായിരുന്ന ആന്‍ഡ്രൂ ഗില്ലമിനെ പരാജയപ്പെടുത്തിയാണു റോണ്‍ ഡിസാന്റിസ് ഫ്‌ളോറിഡയുടെ 46-ാമത് ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടത്. റോണ്‍ ഡിസാന്റിസിന്റെ വിജയം ട്രംപിനു ശക്തി പകരുമെന്നാണ് കണക്കാക്കുന്നത്.
അതേസമയം, ഇന്ത്യാനയില്‍ ജനപ്രതിനിധി സഭയിലേക്ക് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ സഹോദരന്‍ റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥി ഗ്രെഗ് പെന്‍സ് വിജയച്ചു കയറി.
ഡമോക്രാറ്റ് സെനറ്റര്‍ കിര്‍സ്റ്റന്‍ ഗില്ലിബ്രാന്‍ഡ് ന്യൂയോര്‍ക്കില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഭാവിയിലെ പ്രസിഡന്റ് സ്ഥാനാര്‍ഥി കൂടിയാണ് ഗില്ലിബ്രാന്‍ഡ്. ന്യൂജഴ്‌സിയിലും ജയം ഡെമോക്രാറ്റിനൊപ്പം തന്നെയാണ്. സെനറ്റര്‍ ബോബ് മെനന്‍ഡസ് മൂന്നാം തവണയും ഇവിടെ തിരഞ്ഞെടുക്കപ്പെട്ടു.
പ്രാരംഭഘട്ടത്തിലെ കണക്കുകള്‍ അനുസരിച്ചു വോട്ടു ചെയ്ത 55 % പേരും ട്രംപിനെതിരെ വോട്ടു രേഖപ്പെടുത്തിയതാണ് സിഎന്‍എന്‍ എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നത്. 44 % ആളുകള്‍ ട്രംപിനെ പിന്തുണച്ചു.

Keywords: US midterms: Blow for Donald Trump as Republicans lose control of Congress, Washington, News, Politics, America, Donald-Trump, Election, Result, World.
Powered by Info News For You

Comments
Post a Comment