ലഹരിഗുളികകളുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന കാസര്‍കോട് സ്വദേശി പിടിയിലായതിനു പിന്നാലെ കൊച്ചി നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; ലഹരിമരുന്നുകളും ഗുളികകളുമായി യുവാവ് അറസ്റ്റില്‍
കൊച്ചി: (www.kasargodvartha.com 11.11.2018) ലഹരിഗുളികകളുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന കാസര്‍കോട് സ്വദേശി പിടിയിലായതിനു പിന്നാലെ കൊച്ചി നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. ലഹരിമരുന്നുകളും ഗുളികകളുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. കൊച്ചി സ്വദേശിയായ ഗുലാബില്‍ ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 500 ആംപ്യൂള്‍ ലഹരിമരുന്നുകളും 140 ലഹരിഗുളികകളും എക്സൈസ് സംഘം പിടിച്ചെടുത്തു. കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്ക് വേദനസംഹാരിയായി ഉപയോഗിക്കുന്ന ബ്രൂഫിനോഫിന്‍, മാനസികരോഗികള്‍ക്ക് നല്‍കുന്ന നൈട്രോസെഫാം എന്നീ മരുന്നുകളാണ് പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം കൊച്ചിയിലേക്ക് ലഹരിഗുളികകളുമായി പോവുകയായിരുന്ന വിദ്യാനഗറിലെ കെ അന്‍സീറിനെ (30) കണ്ണൂരില്‍ വെച്ച് എക്‌സൈസ് വകുപ്പും ആര്‍ പി എഫും ചേര്‍ന്ന് പിടികൂടിയിരുന്നു. മംഗള എക്‌സ്പ്രസില്‍ വെച്ചായിരുന്നു അന്‍സീറിനെ പിടികൂടിയത്. ഇയാളില്‍ നിന്നും ക്യാന്‍സര്‍ രോഗികള്‍ ഉപയോഗിക്കുന്ന വേദന സംഹാരിയായ പാസ്മാ പ്രോക്‌സിവോന്‍ എന്ന ഗുളികയാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, news, Youth, arrest, Top-Headlines, Youth arrested with Drugs
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment