ജോലി സ്വീകരിച്ചത് അദീപിന്റെ ത്യാഗമെന്ന മന്ത്രിയുടെ വാദംപെളിഞ്ഞു; അലവന്‍സ് ആവശ്യപ്പെട്ടുള്ള അപേക്ഷ പുറത്ത്
തിരുവനന്തപുരം (www.evisionnews.co): ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ കൂടുതല്‍ പ്രതിരോധത്തില്‍. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജോലി തേടിയത് അദീപിന്റെ ത്യാഗമെന്ന മന്ത്രിയുടെ വാദം പെളിയുന്ന രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്. 1,10,000 രൂപ ശമ്പളം വാങ്ങുന്നയാള്‍ 86,000 രൂപയ്ക്ക് ജോലിയെടുക്കാന്‍ വന്നത് ത്യാഗമായിട്ടാണ് മന്ത്രി വാഴ്ത്തിയത്. ഇത് വെറും തട്ടിപ്പാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു.
മന്ത്രിയുടെ ഇതേ വാദം തന്നെയാണ് ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അബ്ദുള്‍ വഹാബിനുള്ളത്. ഇരുവരും ആവര്‍ത്തിച്ചിരുന്നത് അദീപ് സ്ഥാനം ഏറ്റെടുത്തത് അലവന്‍സ് പോലും വേണ്ടെന്ന് വച്ചയായിരുന്നു. അലവന്‍സ് ചോദിച്ച് അദീപ് അപേക്ഷ നല്‍കിയത് ജോലി കിട്ടി ദിവസങ്ങള്‍ക്കുള്ളിലാണ്. 550രൂപയാണ് പത്രംവാങ്ങാന്‍ അലവന്‍സായി ചോദിച്ചിരിക്കുന്നത്. 4250രൂപ വാഹന അലവന്‍സ്, 3000 രൂപ ഫര്‍ണിച്ചര്‍ അലവന്‍സ് തുടങ്ങിയ വലിയ പട്ടികയാണ് അലവന്‍സ് ആവശ്യപ്പെട്ട് അദീപ് നല്‍കിയിരിക്കുന്നത്.
Powered by Info News For You

Comments
Post a Comment