വീട്ടുമുറ്റത്തിരുന്ന് ചുമച്ച വയോധികന്റെ തല കഞ്ചാവ് ലഹരിയില്‍ യുവാവ് അടിച്ചുപൊട്ടിച്ചു; പ്രതി അറസ്റ്റില്‍

കോട്ടയം: (www.kvartha.com 26.11.2018) വീട്ടുമുറ്റത്തിരുന്ന് ചുമച്ച വയോധികന്റെ തല കഞ്ചാവ് ലഹരിയില്‍ യുവാവ് അടിച്ചുപൊട്ടിച്ചു. തൃക്കൊടിത്താനം അരമലക്കുന്ന് രാജീവ് ഗാഡി കോളനിയില്‍ രാജപ്പന്റെ (72) തലയാണ് അടിച്ചുപൊട്ടിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴരമണിയോടെയായിരുന്നു സംഭവം.

സംഭവത്തില്‍ നിരവധി അടിപിടിക്കേസിലെ പ്രതിയും ഇതേ കോളനിയിലെ താമസക്കാരനുമായ സി.എന്‍ അഭിജിത്തിനെ (24) പോലീസ് അറസ്റ്റ് ചെയ്തു.

Old man attacked by ganja addicted man, Kottayam, News, Local-News, Police, Arrested, Murder, Crime, Criminal Case, Kerala

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്;

സ്വന്തം വീടിന് മുന്നിലിരിക്കുകയായിരുന്നു രാജപ്പന്‍. ഈ സമയം അഭിജിത്ത് റോഡിലൂടെ നടന്നു പോകുകയായിരുന്നു. ഇതിനിടെ വീടിനു മുന്നിലിരുന്ന് രാജപ്പന്‍ ചുമച്ചു. ഇത് ഇഷ്ടപ്പെടാതെ വന്നതോടെ അഭിജിത്ത് കമ്പിവടിയുമായി പാഞ്ഞുചെന്ന് രാജപ്പനെ ആക്രമിക്കുകയായിരുന്നു. തലയിലും പുറത്തും അടിയേറ്റ് നിലത്ത് വീണ രാജപ്പനെ ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു.

ഇതിനിടെ പ്രതി സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസ് സംഘം രാത്രി വൈകി നടത്തിയ തെരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Old man attacked by ganja addicted man, Kottayam, News, Local-News, Police, Arrested, Murder, Crime, Criminal Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?