'ഞാന്‍ പ്രകാശന്‍' പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു; പോസ്റ്ററില്‍ നായയെ പേടിച്ചോടുന്ന നടന്‍
(www.kvartha.com 21.11.2018) ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ഞാന്‍ പ്രകാശന്‍' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. നായയെ പേടിച്ച് ഓടുന്ന ഫഹദിനെയാണ് പോസ്റ്ററില്‍ കാണുന്നത്. 'കുരച്ചു ചാടി ഒരു കൂറ്റന്‍ നായ പുറകെ വന്നാല്‍ ഏത് സൂപ്പര്‍സ്റ്റാറും ജീവനും കൊണ്ട് ഓടും. പിന്നെയല്ലേ പ്രകാശന്‍ !' എന്ന ടാഗ്‌ലൈനോട് കൂടിയാണ് പോസ്റ്റര്‍ പങ്കു വച്ചിരിക്കുന്നത്.
'ഒരു ഇന്ത്യന്‍ പ്രണയകഥ'യെന്ന വിജയചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും ഒരുമിക്കുന്ന ചിത്രമാണ് 'ഞാന്‍ പ്രകാശന്‍'. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിന് അവകാശപ്പെടാനുണ്ട്.
'മലയാളിക്ക് കണ്ടു പരിചയമുള്ള ഒരു ടിപ്പിക്കല്‍ മലയാളി യുവാവാണ് പ്രകാശന്‍' എന്നാണ് സംവിധായകന്‍ 'പ്രകാശ'നെ വിശേഷിപ്പിച്ചത്. ഗസറ്റില്‍ പരസ്യം ചെയ്ത് പ്രകാശന്‍ എന്ന പേര് 'പി.ആര്‍.ആകാശ് ' എന്നു പരിഷ്‌കരിക്കുന്ന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്. 'അരവിന്ദന്റെ അതിഥികള്‍', 'ലവ് 24X7' എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. സലോമി എന്ന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന റോളില്‍ ശ്രീനിവാസനും എത്തുന്നുണ്ട്. ഗോപാല്‍ജി എന്നാണ് ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പേര്.
ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മിക്കുന്ന ചിത്രത്തിന്റെ ക്യാമറാമാന്‍ എസ്.കുമാറാണ്. ഷാന്‍ റഹ്മാന്റേതാണ് സംഗീതം. ചിത്രം ക്രിസ്മസിന് തിയറ്ററുകളിലെത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: ‘Njan Prakashan’: First look poster of the Sathyan Anthikad -Fahadh Faasil starrer unveiled, Fahad Fazil, News, Cinema, Poster, Entertainment, Director, Kerala.

Powered by Info News For You

Comments
Post a Comment