മറ്റൊരു വിവാഹത്തിന് തയ്യാറായ യുവതിയെ കാമുകന്‍ കഴുത്തറുത്തുകൊന്നു; പ്രതി അറസ്റ്റില്‍

ചെന്നൈ: (www.kvartha.com 03.11.2018) മറ്റൊരു വിവാഹത്തിന് തയ്യാറായ യുവതിയെ കാമുകന്‍ കഴുത്തറുത്തുകൊന്നു. തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ കഴിഞ്ഞദിവസമാണ് നടുക്കുന്ന സംഭവം നടന്നത്. രക്ഷിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി യുവതി മറ്റൊരു വിവാഹത്തിനു സമ്മതിച്ചതാണു യുവാവിനെ പ്രകോപിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ബന്ധുകൂടിയായ കാമുകന്‍ കടലൂര്‍ സ്വദേശി നന്ദകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

തഞ്ചാവൂര്‍ കുംഭകോണം പാപനാശത്ത് ഹോട്ടല്‍ നടത്തിപ്പുക്കാരനായ കുമാറിന്റെ മകളും സ്വകാര്യ സ്‌കൂളിലെ അധ്യാപികയുമായ വസന്തപ്രിയ(25) യെയാണു കാമുകന്‍ കഴുത്തറുത്തു കൊന്നത്. നന്ദകുമാറുമായുള്ള ബന്ധത്തെ വസന്തപ്രിയയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ രക്ഷിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി മറ്റൊരു വിവാഹത്തിന് വസന്തപ്രിയ സമ്മതിച്ചതാണ് യുവാവിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.

Unrequited love drives TN man to kill cousin, chennai, News, Local-News, Crime, Criminal Case, Murder, Police, Arrested, National

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:

വീട്ടുകാരെ എതിര്‍ത്ത് ഒരു തീരുമാനവും എടുക്കില്ലെന്ന് യുവതി നന്ദകുമാറിനെ അറിയിച്ചിരുന്നു. മറ്റൊരു വിവാഹത്തിന് സമ്മതിച്ചതറിഞ്ഞ് വ്യാഴാഴ്ച വൈകുന്നേരം വസന്തപ്രിയ പഠിപ്പിക്കുന്ന സ്‌കൂളിന് സമീപത്ത് നന്ദകുമാര്‍ എത്തി. മൊബൈലില്‍ യുവതിയെ വിളിച്ച് സംസാരിക്കണമെന്ന് പറഞ്ഞു. സംസാരിച്ചു പിരിയാം എന്നുപറഞ്ഞ് വസന്തപ്രിയയെ ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.

കുംഭകോണം - ചെന്നൈ പാതയില്‍ ഉമാമഹേശ്വരം എന്ന ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തി ഇരുവരും സംസാരിക്കുകയും ഇതിനിടെ വാക്കേറ്റമുണ്ടായപ്പോള്‍ കയ്യില്‍ കരുതിയ കത്തിയെടുത്ത് നന്ദകുമാര്‍ കഴുത്തറുക്കുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്. ഇരുവരും ബൈക്കില്‍ പോകുന്നത് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞത് പ്രതിയെ പിടികൂടാന്‍ സഹായകമായി. തിരുവടൈ മരുതൂര്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Unrequited love drives TN man to kill cousin, Chennai, News, Local-News, Crime, Criminal Case, Murder, Police, Arrested, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?