വേതനം വെട്ടിക്കുറച്ച സ്‌പോണ്‍സറെ കൊലപ്പെടുത്തിയ തൊഴിലാളിക്കു വധശിക്ഷ; കൊലയ്ക്കുശേഷം തൊഴിലുടമയുടെ രണ്ടു മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും കവര്‍ന്നു; പ്രതിയെ കുടുക്കിയത് സി സി ടി വി ദൃശ്യങ്ങള്‍

അബുദാബി: (www.kvartha.com 30.11.2018) വേതനം വെട്ടിക്കുറച്ച സ്‌പോണ്‍സറെ ക്രൂരമായി കൊലപ്പെടുത്തിയ തൊഴിലാളിക്കു അബുദാബിയില്‍ വധശിക്ഷ. അബുദാബി ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരുവരും ഏഷ്യക്കാരാണ്. മുസഫയിലുള്ള വാഹന വര്‍ക്ക്‌ഷോപ്പിലേക്ക് വിസ നല്‍കി കൊണ്ടുവന്ന തൊഴിലുടമയെയാണു പ്രതി ദാരുണമായി കൊലപ്പെടുത്തിയത്. 1500 ദിര്‍ഹം പ്രതിമാസ വേതനം നിശ്ചയിച്ചായിരുന്നു ഇയാളെ ജോലിയില്‍ നിയമിച്ചത്.

ഇതില്‍ നിന്ന് 500 ദിര്‍ഹം കുറച്ചതിലുള്ള പ്രതികാരമാണ് പ്രതിയെ തൊഴിലുടമയെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്നാണു പ്രോസിക്യൂഷന്‍ കേസ്. വാഹനത്തില്‍ സൂക്ഷിച്ചിരുന്ന പാചകക്കത്തി ഉപയോഗിച്ചായിരുന്നു കൊല നടത്തിയത്.

Man knifes boss for withholding salary for sex, gets death penalty in UAE, Abu Dhabi, News, Court, UAE, Murder, Crime, Criminal Case, Gulf, World

കൊലയ്ക്ക് ശേഷം തൊഴിലുടമയുടെ രണ്ടു മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും കവര്‍ന്ന പ്രതി ഒന്നും സംഭവിക്കാത്ത മട്ടില്‍ ജോലിക്കു പോവുകയായിരുന്നു. തുടര്‍ന്ന് ഒരു വ്യാപാര സ്ഥാപനത്തിന്റെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man knifes boss for withholding salary for sex, gets death penalty in UAE, Abu Dhabi, News, Court, UAE, Murder, Crime, Criminal Case, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?