നാളത്തെ ലോകം നമ്മുടേത്':അഥീന സുന്ദര്‍ നയിക്കുന്ന പദയാത്ര കാസര്‍കോട്ട് മേധാപട്കര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു


കാസര്‍കോട് (www.evisionnews.co): ജനാധിപത്യം, അഹിംസ, മതനിരപേക്ഷത, പ്രകൃതി, സാമൂഹികനീതി വീണ്ടെടുക്കാന്‍ എന്ന മുദ്രാവാക്യവുമായി അഥീന സുന്ദര്‍ നയിക്കുന്ന പദയാത്ര തുടങ്ങി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം ഒപ്പുമരച്ചുവട്ടില്‍ പരിസ്ഥിതി, മനുഷ്യാവകാശ പ്രവര്‍ത്തക മേധാപട്കര്‍ ഉദ്ഘാടനം ചെയ്തു. 

ഇന്ത്യയിലെമ്പാടും ജനപക്ഷത്ത് നിന്ന് പരിസ്ഥിതി മനുഷ്യാവകാശ ദളിത് വിഷയങ്ങളുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി സമരം ചെയ്ത് ക്കൊണ്ടിരിക്കുന്ന പ്രസ്ഥാനങ്ങളുമായി ഒന്നിനെ ചര്‍ച്ചയ്ക്ക് കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ തയാറാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ സമസ്ത മേഖലകളിലും മാറ്റംകൊണ്ടുവരുന്നതില്‍ ഉതകുന്ന ഒരു പുത്തന്‍ ചിന്താധാര സൃഷ്ടിക്കുന്നതിന് അഥീന സുന്ദറിന്റെ നേതൃത്വത്തില്‍ നടക്കാന്‍ പോകുന്ന യുവാക്കളുടെ നാളത്തെ ലോകം നമ്മുടേത് പദയാത്ര കളമൊരുക്കുമെന്ന് മേധാപട്കര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ദേശീയ രാഷ്ട്രീയത്തില്‍ സവര്‍ണ ഫാസിസ്റ്റ് ശക്തികള്‍ പിടിമുറുക്കുന്ന വര്‍ത്തമാനകാല അവസ്ഥയില്‍ മതേതരത്വത്തിലും ജനാധിപത്യത്തിലും സോഷ്യലിസത്തിലും ഉറച്ചുവിശ്വക്കുന്ന യുവശക്തി ഉയര്‍ന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജിഗ്‌നേഷ് മേവാനി എം.എല്‍.എ അഭിപ്രായപെട്ടു. വിളയോടി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. അഥീന സുന്ദര്‍ ആമുഖ ഭാഷണം നടത്തി. എസ്.പി ഉദയകുമാര്‍, വിജയ ചൗഹാന്‍, സി.ആര്‍ നീലകണ്ഠന്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ പ്രസംഗിച്ചു.








Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?