'താനാരാ ഇതിനകത്ത് കയറാന്‍, നീ സോപാനത്ത് കയറേണ്ട'; ദേവസ്വം ഫോട്ടോഗ്രാഫറോട് സന്നിധാനത്ത് പോലീസിന്റെ ഗുണ്ടാരാജ്; കാര്യം തിരക്കിയ മാധ്യമ പ്രവര്‍ത്തകരോട് കൂടുതല്‍ പേടിപ്പിക്കാന്‍ വരല്ലേ നടപടി നേരിടേണ്ടി വരുമെന്നും ഭീഷണി

സന്നിധാനം: (www.kvartha.com 19.11.2018) ശബരിമലയിലെ നടപടികളുടെ പേരില്‍ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷമായ വിമര്‍ശനം നേരിടേണ്ടി വന്നിട്ടും അതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമേ അല്ലെന്ന നിലപാടിലാണ് കേരള പോലീസിലെ ചുരുക്കം ചിലര്‍. ഏറ്റവും ഒടുവിലായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തന്നെ ഫോട്ടോഗ്രാഫര്‍ക്ക് നേരെയായിരുന്നു 'പോലീസ് രാജ്'.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ശബരിമലയിലെത്തിയപ്പോഴായിരുന്നു സംഭവം. ദര്‍ശനത്തിനായി ശശികല സോപാനത്ത് പ്രവേശിച്ചപ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ ഫോട്ടോഗ്രാഫര്‍ പിന്നാലെ എത്തി. എന്നാല്‍ സോപാനത്തെ ഡ്യൂട്ടി ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന്‍ അയാളെ തടയുകയും ചോദ്യം ചെയ്യുകയും ചെയ്തു.

Police attack photographer in Sabarimala, Criticism, News, Sabarimala Temple, Police, Criticism, High Court of Kerala, Threatened, Kerala

'താനാരാ ഇതിനകത്ത് കയറാന്‍' എന്നായിരുന്നു അയാളുടെ ആക്രോശം. താന്‍ ദേവസ്വം ബോര്‍ഡിന്റെ സ്ഥിരം ജീവനക്കാരനാണെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥന് കൂസലില്ലായിരുന്നു. അയാള്‍ ഫോട്ടോഗ്രാഫറെ പുറത്തേക്ക് ആഞ്ഞുതള്ളി.

പിന്നീട് ഐ.ഡി കാര്‍ഡുമായി എത്തി ഇതേ ഉദ്യോഗസ്ഥനെ കാണിച്ചപ്പോഴും, 'നീ ഇത് നേരത്തെ എന്താടാ കാണിക്കാത്തത്' എന്ന് ചോദിച്ചായിരുന്നു ശകാരം. കൊടിമരത്തിന് മുന്നില്‍ നിന്ന് 'നീ ഒരു കോപ്പും കാണിക്കണ്ട' എന്ന് പറഞ്ഞ് ശകാരം തുടര്‍ന്നു. കാര്യം തിരക്കിയ മധ്യമ പ്രവര്‍ത്തകരോടും തീര്‍ത്തും മോശവും ഭീഷണിയുടെ സ്വരത്തിലുമായിരുന്നു ഇയാളുടെ സംസാരം.

'കൂടുതല്‍ പേടിപ്പിക്കാന്‍ വരല്ലേ, നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. നടപടി നേരിടേണ്ടി വരും' എന്നായിരുന്നു ഭീഷണി. പോലീസിന്റെ ഈ സമീപനത്തില്‍ ഭക്തരും കടുത്ത ആശങ്കയിലാണ്.

അതേസമയം, കഴിഞ്ഞദിവസം സന്നിധാനത്ത് നടന്ന പോലീസ് നടപടിയില്‍ രൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതിയില്‍ നിന്നുമുണ്ടായത്. ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാന്‍ പോലീസിന് എന്ത് അധികാരമാണുള്ളതെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേതായിരുന്നു വിമര്‍ശനം.

ഭക്തരെ ബന്ദിയാക്കി സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കരുതെന്നും ശബരിമലയില്‍ ഇത്ര കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്തിനാണെന്നും കോടതി ചോദിച്ചു. ഭക്തരെ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കാത്തതിന്റെ സാഹചര്യമെന്തെന്ന് വിശദീകരിക്കാനും കോടതി ആശ്യപ്പെട്ടിട്ടുണ്ട്.

ശബരിമലയില്‍ നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥരുടെ പൂര്‍ണമായ വിവരങ്ങള്‍ നല്‍കണം. ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം അവര്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്നകാര്യം വ്യക്തമാക്കാനും കോടതി നിര്‍ദേശിച്ചു. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നിയോഗിച്ചിരിക്കുന്ന പോലീസുകാര്‍ക്ക് ശബരിമല ഡ്യൂട്ടിയിലുള്ള പരിചയം എന്തെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police attack photographer in Sabarimala, Criticism, News, Sabarimala Temple, Police, Criticism, High Court of Kerala, Threatened, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?