യു ഡി എഫ് നഗരസഭ നിര്‍മിച്ച ഇടത്താവളം ഉദ്ഘാടനം ചെയ്തത് കെ പി ശശികല

തിരുവനന്തപുരം:(www.kvartha.com 18/11/2018) കോടതിയില്‍നിന്ന് ജാമ്യത്തിലിറങ്ങിയ ഉടന്‍ കെ പി ശശികല ഉദ്ഘാടനം ചെയ്തത് യുഡിഎഫ് ഭരിക്കുന്ന തിരുവല്ല നഗരസഭ തീര്‍ഥാടകര്‍ക്കായി ഒരുക്കിയ ഇടത്താവളം. നഗരസഭയുടെ ഭൂമിയില്‍ നിര്‍മിച്ചിട്ടുള്ള ഈ ഇടത്താവളത്തിന് നഗരസഭ വഴി സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കിയിട്ടുള്ളതാണ്. ശനിയാഴ്ച വൈകിട്ട് തിരുവല്ല സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റ് മുമ്പാകെ പോലീസ് ഹാജരാക്കിയ ശശികലയ്ക്ക് ജാമ്യം നല്‍കിയിരുന്നു.

 News, Thiruvananthapuram, Kerala, Inauguration, Sasikala, UDF, Police, Bail,KP Sasikala inaugurated the building made by UDF


പിന്നീട് ഇവര്‍ നേരെ പോയത് ശബരിമല ഇടത്താവളത്തിലേക്കായിരുന്നു. തുകലശ്ശേരി ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി ഉദ്ഘാടനം ചെയ്യാനിരുന്ന ഇടത്താവളമാണ് കെ പി ശശികലയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ചത്. കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറികൂടിയായ ചെറിയാന്‍ പോളച്ചിറയ്ക്കല്‍ അധ്യക്ഷനായി. കേരള കോണ്‍ഗ്രസ് നേതാവ് ജോസഫ് എം പുതുശ്ശേരി, നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Inauguration, Sasikala, UDF, Police, Bail,KP Sasikala inaugurated the building made by UDF


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?