കാര്‍ നിയന്ത്രണംവിട്ട് കലുങ്കിലേക്ക് പാഞ്ഞുകയറി; ഡ്രൈവര്‍ക്ക് പരിക്ക്

നീലേശ്വരം: (www.kasargodvartha.com 13.11.2018) കാര്‍ നിയന്ത്രണംവിട്ട് കലുങ്കിലേക്ക് പാഞ്ഞുകയറി. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ ദേശീയപാതയില്‍ പള്ളിക്കര റെയില്‍വേ ഗേറ്റിനു സമീപമാണ് അപകടമുണ്ടായത്. വെള്ളച്ചാല്‍ സ്വദേശി പി വിനോദിനാണ് (30) പരിക്കേറ്റത്. വിനോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെറുവത്തൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കില്‍ ഇടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ സ്റ്റിയറിംഗില്‍ നെഞ്ചമര്‍ന്ന് ശ്വാസതടസം അനുഭവപ്പെട്ട വിനോദിനെ ഓടിക്കൂടിയ നാട്ടുകാരാണ് ഉടന്‍ ആശുപത്രിയിലെത്തിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Driver, Injured, Car-Accident, Neeleswaram, Car accident near Pallikkara Railway Gate
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?